ആഴ്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറന്നു

0

പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ ആളുകള്‍ ക്യൂ തുടങ്ങിയിരുന്നു.മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച്‌ ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു. രാവിലെ 11 മണിയോടെ ബാറുകളും ബിയര്‍ വൈന്‍ കടകളും തുറക്കും. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല.ബവ്കോ രാവിലെ 9 മുതല്‍ രാത്രി 7 വരെയും ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയുമാകും പ്രവര്‍ത്തിക്കുക.

You might also like
Leave A Reply

Your email address will not be published.