യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയതാണു ചര്‍ച്ചയാകുന്നത്.യൂറോയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ കളിക്കാര്‍ എടുത്തുമാറ്റുന്നതിനെ വിമര്‍ശിച്ച് യുവേഫ ഇതിന് പിന്നാലെ രംഗത്തെത്തി. കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരായ മത്സരത്തിനിടെ കോള വിവാദവുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് ആരാധകര്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തിയതാണ് പുതിയ സംഭവം. സ്‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ എടുത്തുമാറ്റുന്നത് കളിക്കാര്‍ ഒരു ട്രെന്‍ഡായി അനുകരിക്കാന്‍ തുടങ്ങിയതോടെയാണ് യുവേഫയുടെ നീക്കം. കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ ഉടന്‍ നിര്‍ത്തണമെന്ന് യുവേഫ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികള്‍ എടുത്തുമാറ്റി പകരം വെള്ളക്കുപ്പികള്‍ വയ്‌ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്‌തത്.