കനത്ത നഷ്ടം കുറക്കാന്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തിനിടയിലും സംസ്ഥാനത്ത് ബസുകളുടെ എണ്ണം വര്‍ധിക്കുന്നു
ഇന്ധന വിലവര്‍ധനയും കോവിഡ് പ്രതിസന്ധിയുമടക്കമുള്ള ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി നഷ്ടം നികത്താന്‍ നടപടി വേണമെന്ന് ബസുടമകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. എന്നാല്‍, ഈ കാലഘട്ടത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്റ്റേജ് കാര്യേജ് ബസുകളുടെ കണക്കില്‍ വന്‍വര്‍ധനയാണുള്ളത്.ഗതാഗത വകുപ്പില്‍നിന്നുള്ള കണക്കുകള്‍ സമാഹരിച്ച് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് തയാറാക്കിയ 2020ലെ സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 2012-13 സാമ്ബത്തികവര്‍ഷം വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 34,161 സ്റ്റേജ് കാര്യേജ് ബസാണ്. 2019 – 20 ആയപ്പോള്‍ ഇവയുടെ എണ്ണം 49,342 ആയി. 15,181 ബസിെന്റ വര്‍ധന.കണ്ടം ചെയ്ത ബസുകള്‍ പട്ടികയില്‍നിന്ന് നീക്കിയതോടെ 2013 -14 കാലത്ത് ബസുകളുടെ എണ്ണം 28,386 ആയി കുറഞ്ഞിരുന്നു. 2014- 15ല്‍ 31,286 ലെത്തി. 2015 -16ല്‍ 42707, 2016 -17ല്‍ 44291, 2017 -18ല്‍ 43575, 2018 -19ല്‍ 45206 എന്നിങ്ങനെയാണ് മറ്റ് സാമ്ബത്തിക വര്‍ഷങ്ങളിലെ കണക്ക്. ഇതില്‍ കെ.എസ്.ആര്.ടി.സി ബസുകളും ഉള്‍പ്പെടുമെങ്കിലും 2019 – 20 വര്‍ഷം പുതിയ ബസുകളൊന്നും കെ.എസ്.ആര്.ടി.സി നിരത്തിലിറക്കിയിട്ടില്ല.ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്ട് കാര്യേജുകളെയും ഒമ്നി ബസുകളെയും പ്രത്യേക പട്ടികയിലാണ് സാമ്ബത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത്. ഇതാവട്ടെ 2012-13ല്‍ 1,37,731 ഉണ്ടായിരുെന്നങ്കില്‍ 2019-20ല്‍ 77,431 ആയി കുറഞ്ഞു.2020 മാര്‍ച്ച് 31 വരെയുള്ള കണക്ക് പരിശോധിക്കുേമ്ബാള് ഇതുവരെ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്റ്റേജ് കാര്യേജുകള്‍ രജിസ്റ്റര്‍ ചെയ്തത് -14,932. കെ.എസ്.ആര്.ടി.സി ബസുകള്‍ മുഴുവന്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നതിനാലാണ് തലസ്ഥാന ജില്ല ഒന്നാമതെത്തുന്നത്. കൊല്ലം-1649, പത്തനംതിട്ട -857, ആലപ്പുഴ -1541, കോട്ടയം-3230, ഇടുക്കി -1528, എറണാകുളം -4904, തൃശൂര്‍ – 4724, പാലക്കാട് – 2449, മലപ്പുറം – 3954, കോഴിേക്കാട് – 3988, വയനാട് – 884, കണ്ണൂര്‍ – 4177, കാസര്‍കോട് – 823 എന്നിങ്ങെനയാണ് മറ്റ് ജില്ലകളിലെ കണക്ക്.2019 -20 സാമ്ബത്തിക വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ ബസുകള്‍ 2074 എണ്ണമുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം -258, കൊല്ലം -225, പത്തനംതിട്ട -61, ആലപ്പുഴ -216, കോട്ടയം -270, ഇടുക്കി -71, എറണാകുളം -514, തൃശൂര്‍ -194, പാലക്കാട് -151, മലപ്പുറം – 237, കോഴിേക്കാട് -188, വയനാട് -34, കണ്ണൂര്‍ -222, കാസര്‍കോട് -63 എന്നിങ്ങെനയാണ് ഇക്കാലയളവില്‍ ഒാരോ ജില്ലയിലും എത്തിയ പുതിയ ബസുകള്‍.