ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആഗസ്റ്റിൽ തുടക്കമാകും. സിനിമയുടെ ടെസ്റ്റ് ഷൂട്ട് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. ടെസ്റ്റ് ഷൂട്ടിന്റെ സെറ്റുകളിൽ നിന്ന് സ്വയം വന്നാൽ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാഡ്ലാനിയാണ് ടെസ്റ്റ് ഷൂട്ട് വിശേഷം പങ്കുവെച്ചത്. സെറ്റിൽ എല്ലാവര്ക്കും ഹൈടെക്ക് മാസ്ക്കാണ് ആറ്റ്ലി നൽകിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഈ മാസ്ക് അധിക സംരക്ഷണം നൽകുന്നുവെന്നും പൂജ കുറിക്കുന്നു.
2019ൽ ഷാരൂഖ് ഖാൻ ചെന്നൈയിലെ ആറ്റ്ലിയുടെ ഓഫീസിൽ നേരിട്ടെത്തിയതോടെ ചിത്രത്തിനെക്കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. പ്രീ-പ്രൊഡക്ഷൻ ജോലികളിൽ ആറ്റ്ലി തിരക്കിലായതിനാലാണ് ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്നത്.
ആറ്റ്ലി ചിത്രത്തിനായുള്ള ചർച്ചകൾ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ്. ചിത്രത്തിൽ ഒരു റോ ഏജന്റിന്റെ വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നിലധികം വേഷപ്പകർച്ചകളിൽ ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നുവെന്നാണ് സൂചന. പുതിയ റിപ്പോർട്ട് അനുസരിച്ച് ആറ്റ്ലീയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത്.
നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ആറ്റ്ലീ- ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. അതേസമയം, ആറ്റ്ലീയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും അവസാനമായി സംവിധാനം ചെയ്ത ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻതാര അഭിനയിച്ചിട്ടുണ്ട്.വ്യക്തിപരമായി ഇരുവരും സൂക്ഷിക്കുന്ന സൗഹൃദവും ഷാരൂഖ് ഖാൻ ചിത്രത്തിൽ നയൻതാര അഭിനയിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.