റിയാദ് :ഏഴു വർഷങ്ങൾക്ക് ശേഷം അസുഖ ബാധിതയായി കിടപ്പിലായ ശ്രീലങ്കൻ യുവതിയെ തുടർചികിത്സയ്ക്കായി പ്ലീസ് ഇന്ത്യ പ്രവർത്തകർ നാട്ടിലെത്തിച്ചു.ഒര് വർഷമായി കരൾ രോഗം ബാധിച്ച് വളരെ വിഷമ സന്ധിയിലാണ് പ്ലീസ് ഇന്ത്യ പബ്ലിക് അദാലത്തിൽ ഇവരുടെ പരാതി ചെയർമാൻ ലത്തീഫ് തെച്ചിക്ക് ലഭിച്ചത്.തുടക്കത്തിൽ രണ്ട് വർഷത്തോളം ഹൗസ്മെയ്ഡ് ആയി ജോലി ചെയ്ത സമന്ത കഴിഞ്ഞ കുറെ വർഷങ്ങളായി ഇഖാമ പുതുക്കാൻ കഴിയാതെ പലയിടങ്ങളിലായി ജോലിചെയ്ത് വരികയായിരുന്നു. 2 വർഷമായി റിയാദിലെ ഷുമയ്സി ഹോസ്പിറ്റലിൽ ക്ലീനിങ് സ്റ്റാഫായും ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെ ഒര് വർഷം മുൻപ് ഗുരുതരമായ കരൾ രോഗം ബാധിച്ച് സമന്ത കിടപ്പിലാകു കയായിരുന്നു. 46 വയസുകാരിയായ സമന്ത പുഷ്പകുമാരി ശ്രീലങ്കയിലെ പുത്തല ജില്ലയിൽ മനാത്ത വില്ലൂവ് സ്വദേശിനിയാണ്. ഇവർക്ക് കസൂൺ, സഹാൻ എന്നീ രണ്ട് ആൺകുട്ടികളും ഔഷധി എന്ന ഒര് പെൺകുട്ടിയും ഉണ്ട്.ഏഴ് വർഷങ്ങൾക്ക് മുമ്പ് ഒരു മാൻ പവർ സപ്ലൈ കമ്പനി മുഖേന ശ്രീലങ്കയിൽ നിന്ന്സൗദിയിൽ എത്തിയ പുഷ പകുമാരിയെ ആദ്യം ഏജൻ്റ് അയച്ചത് ഒരുസ്വദേശിയുടെ വീട്ടിലേക്ക് ആയിരുന്നു, 2 വർഷം ജോലി ചെയ്തതിന് ശേഷം മറ്റ് ഒരു സ്വദേശിയുടെ വീട്ടിൽ എത്തി, തുടർന്ന്ജോലി ഭാരം കൂടുകയും തുടർച്ചയായി ശമ്പളം കിട്ടാതെയും ആയപ്പോൾ അവിടെ നിന്ന് മാറ്റി തരാൻ ആവശ്യപ്പെട്ടു. ഇഖാമ പുതുക്കി തരാനും പറഞ്ഞു ഒന്നും നടന്നില്ല, പിന്നീട് 2 വർഷത്തോളം റിയാദ്-ശുമേഷി ആശുപത്രിയിൽ ക്ലീനിംഗ് ജോലി ചെയ്തു, പിന്നീട് അറബി സ്കൂൾ, മറ്റ് മദ്രസ്സ ക്ലീനിംഗ് ജോലികൾ ചെയ്ത് ഏഴ് വർഷം പൂർത്തിയാക്കി ഇതിനിടയിൽ രോഗിയായി മാറി.സമന്തയെ ചികിൽസിച്ച ഡോക്ടറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സമന്തയെ നാട്ടിലെത്തിച്ച് തുടർചികിത്സയ്ക്ക് വിധേയ ആക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയ പ്ലീസ് ഇന്ത്യ വെൽഫെയർ വിംഗ് ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.ശ്രീലങ്കൻ സാമൂഹ്യ പ്രവർത്തകരായ റിയാസ്, ഫാർമിൻ തുടങ്ങിയവരുടെ സഹായവും, കൂടെ ലഭിച്ചു, തുടർന് ലേബർ ഓഫീസിനെ സമീപിക്കാൻ ആയിരുന്നു എംബസി നിർദേശം, എന്നാൽ സമന്തയുടെ അസുഖം മൂർച്ചിക്കുകയും, മരുന്ന് പോലും കഴിക്കാൻ പറ്റാത്ത ദുര അവസ്ഥ വന്നെത്തുകയും ചെയ്തു,ഉടനെ പ്ലീസ് ഇന്ത്യാ പ്രവർത്തകർ റിയാദ് ജവാസാത്ത് അധികൃതരെ സമീപിക്കുകയും ഫൈനൽ എ ക്ലിറ്റ് നടപടികൾ പൂർത്തിയാക്കി നിയമ നടപടി കളിലൂടെയുദ്ധകാല അടിസ്ഥാനത്തിൽ നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമം നടത്തുകയായിരുന്നു.പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളി, മിഡ്ഡിൽ ഈസ്റ്റ് സെക്രട്ടറി ബക്കർ മാസ്റ്റർ, ഗ്ലോബൽ നേതാക്കളായ അഡ്വക്കേറ്റ് ജോസ് എബ്രഹാം അഡ്വക്കേറ്റ് റിജി ജോയ്, നീതു ബെൻ, വിജയശ്രീ രവിരാജ്, മൂസ മാസ്റ്റർ, റബീഷ് കോക്കല്ലൂർ, രാഗേഷ് മണ്ണാർക്കാട്, സുധീഷ അഞ്ചുതെങ്ങ് എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായവുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസിൽ സമന്താ പുഷ്പകുമാരിയെ പ്ലീസ് ഇന്ത്യ പ്രവർത്തകർ യാത്രയാക്കി.