ചരിത്ര പ്രസിദ്ധമായ അഞ്ച് തെങ്ങ് കോട്ടയിലെ കോണ്‍ക്രീറ്റ് കൊണ്ടടച്ച തുരങ്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സന്ദേശമയച്ചു. ബ്രിട്ടീഷുകാരുടെ പ്രധാന ആയുധ സംഭരണ കേന്ദ്രമായിരുന്നു ഇവിടമെന്നും, അതല്ല പ്രധാന വാണിജ്യ സംഭരണ കേന്ദ്രമെന്നും പറയപ്പെടുന്നുണ്ട്. കോട്ടയ്ക്കുള്ളിലെ വളരെയേറെ നിഗൂഡതകളുള്ള തുരങ്കം പഠനങ്ങള്‍ക്കോ, ഗവേഷണങ്ങള്‍ക്കോ വിധേയമാക്കാതെ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ കോണ്‍ക്രീറ്റ് കൊണ്ട് അടച്ച നിലയിലാണ്.പ്രദേശവാസികള്‍ക്ക് തുരങ്കവുമായി ബന്ധപ്പെട്ട ചരിത്ര രഹസ്യങ്ങള്‍ അറിയാനും, വരും തലമുറയ്ക്ക് കോട്ടയുടെ ചരിത്ര രഹസ്യം മനസിലാക്കി കൊടുക്കാനുമായി തുരങ്കം തുറന്ന് പരിശോധിക്കണമെന്നാണാവശ്യം. മിനിസ്ട്രി ഓഫ് കള്‍ച്ചറല്‍ മിനിസ്റ്റര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍, മിനിസ്ട്രി ഓഫ് കള്‍ച്ചറല്‍ ബോര്‍ഡ് അംഗം ചന്ദ്ര പ്രകാശ് എന്നിവര്‍ക്കും സജന്‍ ഇതിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.