ബ്രോ ഡാഡി ചിത്രീകരണം തെലങ്കാനയിൽ തുടങ്ങി

0

പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. സുപ്രിയ മേനോൻ ആണ് ചിത്രീകരണം ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റിയത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി.ബ്രോ ഡാഡി ഉൾപ്പെടെ ഏഴ് സിനിമകളാണ് തെലങ്കാനയിലേക്ക് അടക്കം ചിത്രീകരണം നടത്തുന്നത് . ഇതുമൂലം കേരളത്തിലെ ആയിരത്തിലേറെ സിനിമാ പ്രവർത്തകർക്ക് തൊഴിൽ നഷ്ട്ടമായതായി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക വിലയിരുത്തിയി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ മറ്റ് നിർമ്മാതാക്കളും ഈ വഴി തന്നെ സ്വീകരിക്കാനാണ് സാധ്യത. വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം സിനിമയുടെ ബാക്കിയുള്ള 5 ദിവസത്തെ ഗാന ചിത്രീകരണം ആന്ധ്രയിലേക്ക് മാറ്റിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.