ലോകം കാത്തിരിക്കുന്ന മഹാമേളക്ക് കൊടിയിറങ്ങുന്നതോടെ എക്സ്പോ സൈറ്റ് ‘ഡിസ്ട്രിക്ട് 2020’ എന്ന പേരിലുള്ള നഗരമായി രൂപാന്തരം പ്രാപിക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു
എന്നാല്‍, ഇവിടെയുള്ള കലാ സൃഷ്ടികള്‍ എന്തുചെയ്യും ?. ഈ ചോദ്യത്തിനും ഉത്തരം നല്‍കുന്നുണ്ട് സംഘാടകര്‍. ഇവിടെ സ്ഥാപിക്കുന്ന പല കലാ സൃഷ്ടികളും എക്സ്പോയുടെ അടയാളമായി, ചരിത്രത്തിെന്റ ഭാഗമായി ഇവിടെ തന്നെയുണ്ടാവും. ഇത്തരത്തിലെ ആദ്യ ആര്‍ട്ട് വര്‍ക്ക് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. കുവൈത്തി കലാകാരന് മൊനിറ അല്‍ ഖാദിരിഹാസ് നിര്‍മിച്ച ഭീമന് ശില്പമാണിത്. ഓയില്‍ ഡ്രിലിെന്റ രൂപത്തിലെ ശില്പം ലോകത്തിെന്റ വിവിധ ഭാഗങ്ങളിലുള്ള 10 പ്രമുഖ കലാകാരന്മാരുടെ സഹായത്തോടെയാണ് നിര്‍മിച്ചത്. യു.എ.ഇയിലെ ആദ്യത്തെ സ്ഥായിയായ ആര്‍ട്ട് വര്‍ക്ക് എന്ന പ്രത്യേകതയുമുണ്ട്.മൊനിറ അല്‍ ഖാദിരിഹാസിനൊപ്പം ഹംറ അബ്ബാസ്, അഫ്ര അല്‍ ധഹേരി, ഷെയ്ഖ അല്‍ മസ്റൂ, അബ്ദുല്ല അല്‍ സാദി, അസ്മ ബെല്ഹാമര്, ഒലാഫുര്‍ ഏലിയാസണ്, നാദിയ കാബിലിങ്ക്, ഖലീല്‍ റബാഹ്, യിന്ക ഷോനിബാരന്ഡ്, ഹേഗ് യാങ് എന്നിവരാണ് കലാസൃഷ്ടിക്ക് ജീവന് നല്‍കിയത്. ആഗോള കലാരംഗത്ത് യു.എ.ഇയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാവും ഈ കലാസൃഷ്ടിയെന്നാണ് വിലയിരുത്തല്‍. ഗള്ഫിെന്റ ഭൂതകാലവും വര്‍ത്തമാനവും ഭാവിയുമെല്ലാം ശില്പത്തിലെ മുത്തുകളും നിറവും പ്രതിനിധാനം ചെയ്യുന്നു. ഓപര്‍ച്യൂനിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്ടുകളുടെ ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്.പ്രശസ്ത അറബ് ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഇബ്നു അല്‍ ഹെയ്താമിെന്റ ‘ബുക്ക് ഓഫ് ഒപ്റ്റിക്സില്‍’ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എക്സ്പോയുടെ പബ്ലിക് ആര്‍ട്ട് പ്രോഗ്രാം. മോഡേണ്‍ ഒപ്റ്റിക്സിെന്റ പിതാവായ അദ്ദേഹത്തിെന്റ സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കും ഇവിടെയുള്ള കലാസൃഷ്ടികള്‍. എക്സ്പോയുടെ അവശേഷിപ്പുകളായി ഏതെങ്കിലും നിര്‍മിതികള്‍ സ്ഥാപിക്കുന്നത് സാധാരണമാണ്. ഓരോ എക്സ്പോ കഴിയുേമ്ബാഴും ഇത്തരം നിര്‍മിതികള്‍ എല്ലാ കാലത്തേക്കുമായി നിലനിര്‍ത്താറുണ്ട്.
ഹോട്ടലുകള്‍ കാത്തിരിക്കുന്നു
എക്സ്പോയെ വരവേല്‍ക്കാന്‍ ദുബൈയിലെ ഹോട്ടലുകള്‍ ഒരുങ്ങിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന താമസക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ 12,000ഓളം പുതിയ മുറികളാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് പുറമെ മറ്റ് എമിറേറ്റുകളിലും കൂടുതല്‍ ഹോട്ടലുകള്‍ തുറക്കും. കോവിഡ് എത്തിയതോടെ അടച്ചിട്ടിരുന്ന മുറികളെല്ലാം പൊടിതട്ടി തുറക്കാനുള്ള അവസരം കൂടിയാണ് എക്സ്പോ ഒരുക്കുന്നത്. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കും വിദേശത്തുനിന്നെത്തുന്നവര്ക്കുമെല്ലാം വ്യത്യസ്ത തരം റൂമുകളാണ് ഒരുക്കുന്നത്.എക്സ്പോയിലെ സംരംഭകര്‍ മുന്‍കൂട്ടി ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ദിവസവും ഹോട്ടലുകളില്‍ നിന്ന് എക്സ്പോ വേദിയിലേക്ക് ബസ് സര്‍വീസ് ഒരുക്കാനും പദ്ധതിയുണ്ട്. എക്സ്പോയിലെത്തുന്നവര്‍ക്ക് ഭക്ഷണം അടക്കം പ്രത്യേക പാക്കേജുകള്‍ നല്‍കും. ഹോട്ടല്‍ ഒക്യുപെന്‍സി നിരക്കില്‍ ഗണ്യമായ വര്‍ധനവ് കാണിക്കുന്നുണ്ട്. 2020നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസം ഹോട്ടല്‍ ഒക്യുപന്‍സി നിരക്ക് 58 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്്. യു.എ.ഇ മാത്രമല്ല, അയല്‍ രാജ്യങ്ങളിലും എക്സ്പോയുടെ വരവ് ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.