മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ച തമ്പാനൂർ പോലീസ് സ്റ്റേഷന് പ്രേം നസീർ സുഹൃത് സമിതിയുടെ ഉപഹാരം
മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ച തമ്പാനൂർ പോലീസ് സ്റ്റേഷന് പ്രേം നസീർ സുഹൃത് സമിതിയുടെ ഉപഹാരം മേയർ ആര്യാ രാജേന്ദ്രൻ തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ സനോജിന് സമർപ്പിക്കുന്നു. ഫോർട്ട് എ.സി.പി.ഷാജി, സബീർ തിരുമല, പനച്ചമൂട് ഷാജഹാൻ, കലാ പ്രേമി മാഹീൻ, തെക്കൻ സ്റ്റാർ ബാദുഷ എന്നിവർ സമീപം.
പോലീസ് സ്റ്റേഷനുകൾജനനൻമക്ക് – മേയർതിരു:- കോവി ഡ് മഹാമാരി കാലത്ത് പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതലായി ലഭിച്ചത് ജനനൻ മക്കായിരുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്ക്കാരം ലഭിച്ച തമ്പാനൂർ പോലീസ് സ്റ്റേഷന് പ്രേം നസീർ സുഹൃത് സമിതിയുടെ ഉപഹാരം സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മേയർ .
ഉപഹാരം സി.ഐ. സനേജ് ഏറ്റുവാങ്ങി. സ്റ്റേഷനിലെ ലൈബ്രറിയിലേക്കുള്ള പുസ്തകം ഫോർട്ട് എ.സി.പി.ഷാജിയിൽ നിന്നും എസ്.ഐ. വിമൽ രങ്കനാഥ് സ്വീകരിച്ചു.
സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സബീർ തിരുമല, സുനിത ടീച്ചർ, കൊല്ലം തുളസി, വഞ്ചിയൂർ പ്രവീൺ കുമാർ, കലാപ്രേമി ബഷീർ, പി.സതീദേവി,മനോജ് വൈ.എം.ആർ, സുകു പാൽ കുളങ്ങര, തെക്കൻ സ്റ്റാർ ബാദുഷ, മുഹമ്മദ് മാഹീൻ, വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.