ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് കോടതി
അതെ സമയം ബ്രിട്ടീഷ് കോടതിവിധി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ മല്യക്ക് വന്‍ തിരിച്ചടിയാകും.വിധിക്കെതിരെ മല്യ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് വിവരം.കിങ്ഫിഷന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9000കോടിയുടെ വായ്പ തട്ടിപ്പ് കേസില്‍ ഇ.ഡിയും സി.ബി.ഐയും അന്വേഷണം പുരോഗമിക്കുകയാണ് .‘വിചാരണ നേരിടാന്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നതിന് തെളിവുകളില്ല. കടം തിരികെ അടക്കുമെന്നതിനും മതിയായ തെളിവുകളില്ല. അതിനാല്‍ മല്യയെ പാപ്പരായി പ്രഖ്യാപിക്കുന്നു’ -ബ്രിട്ടീഷ് കോടതി വിധിച്ചു .അതെ സമയം തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന മല്യയുടെ ആവശ്യം എല്ലാ കോടതികളും നിരസിച്ചിരുന്നു. എന്നാല്‍ ഇതുവരെ മല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിട്ടില്ല. പാപ്പരായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തികള്‍ -ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കം ട്രസ്റ്റിക്ക് കൈമാറേണ്ടിവരും.ആസ്തികള്‍ വിറ്റ് കടം വീട്ടുകയും ചെയ്യും. പാപ്പരായി പ്രഖ്യാപിച്ചാല്‍ നിര്‍ബന്ധമായും അയാള്‍ ട്രസ്റ്റിയുമായി സഹകരിക്കേണ്ടിവരും. മല്യയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്.അതെ സമയം മല്യയുടെ ഫ്രാന്‍സിലെ കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. 14 കോടിയുടെ സ്വത്തുക്കളാണ് അധികൃതര്‍ കണ്ടുകെട്ടിയത്.