പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയ്ക്ക് നഷ്ടമായത് 80 ശതമാനത്തോളം പ്രവര്‍ത്തന സമയം
ആദ്യ ആഴ്ചയില 32.2 ശതമാനം സമയം മാത്രം പ്രവര്‍ത്തിച്ച രാജയസഭ രണ്ടാമത്തെ ആഴ്ച 13.7 ശതമാനം മാത്രമാണ് പ്രവര്‍ത്തിച്ചത്. രണ്ട് ആഴ്ചയും കൂടി കണക്കാക്കിയാല്‍ 21.6% സമയം മാത്രമെന്ന് സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.ഇതാദ്യമായാണ് സഭ സെക്രട്ടേിയറ്റ് നടക്കാതെ പോയ സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ 130 ശുന്യവേള സബ്മിഷനുകളും 87 പ്രത്യേക പരാമര്‍ശങ്ങളും നല്‍കിയിരുന്നു. അവ ചെയര്‍ അംഗീകരിച്ചുവെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇവയൊന്നും പരിഗണനയ്‌ക്കെടുക്കാന്‍ കഴിഞ്ഞില്ല.ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭ്യമായ 50 പ്രവൃത്തി മണിക്കൂറില്‍ 39.52 മണിക്കൂറും പാഴായി പോയി. എങ്കിലും സഭ 1.2 മണിക്കൂര്‍ നിശ്ചയിച്ചതിലും അധികം ചേര്‍ന്നു. സഭയിലെ ഒമ്ബത് സിറ്റിംഗിലുമായി 1.38 മണിക്കൂര്‍ മാത്രമാണ് ചോദ്യോത്തര വേളയായത്. 1.24 മണിക്കൂര്‍ ലെജിസ്ലേറ്റീവ് ബിസിനസിന് ഉപയോഗിച്ചു. നാല് ബില്ലുകളും പാസായി. രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചു. ദ മൈറന്‍ എയ്ഡ്‌സ് ടു നാവിഗേഷന്‍ ബില്‍, 2021, ദി ജുവനൈല്‍ ജസ്റ്റീസ് അമെന്റ്‌മെന്റ് ബില്‍ 2021, ദ ഫാക്ടറിംഗ് റെഗുലേഷന്‍ അമെന്റ്‌മെന്റ് ബില്‍ 2021, ദ കോക്കനട്ട് ഡെവല്‌മെന്റ് ബോര്‍ഡ് അമെന്റ്‌മെന്റ് ബില്‍ 2021 എന്നിവയാണ് പാസായത്. ദ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് അമെന്റ്‌മെന്റ് ബില്‍ 2021, ദ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ അമെന്റ്‌മെന്റ് ബില്‍ 2021, എന്നിവയാണ് അവതരിപ്പിച്ചത്.