പരിക്കേറ്റിട്ടും കളത്തിലിറങ്ങി ഒളിമ്ബിക്സ് ബോക്സിംഗില്‍ സെമി കാണാതെ പുറത്തായെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ മനസില്‍ പോരാളിയുടെ പരിവേഷമാണ് സതീഷ് കുമാറിന്
കഴിഞ്ഞ മത്സരത്തിനിടെ തലയില്‍ മാരകമായ മുറിവേറ്റതിനാല്‍ ഏഴോളം സ്റ്റിച്ചുകള്‍ ഇട്ടാണ് ഈ താരം ക്വാര്‍ട്ടര്‍ പോരിന് ഇറങ്ങിയത്. പരിക്കേറ്റിട്ടും മത്സരത്തിന് ഇറങ്ങാന്‍ കാണിച്ച സതീഷ് കുമാറിന്റെ നിശ്ചയദാര്‍ഡ്യത്തിന് കയ്യടിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.ബോക്സിങ്ങില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ എതിരാളിയുടെ മാരകമായ പഞ്ചുകള്‍ ഏറ്റുവാങ്ങിയ സതീഷ് കുമാറിന് തുടര്‍ന്നുള്ള മത്സരത്തിലെ പ്രതിനിധ്യം തന്നെ അനിശ്ചിതത്വത്തിലായിരുന്നു. എങ്കിലും മുറിവേറ്റ തലയില്‍ ഏഴോളം സ്റ്റിച്ചുകള്‍ ഇട്ട് പോരാളിയുടെ പകരം വെക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഡ്യത്തോടെ കഠിന വേദനയും സഹിച്ച് ഈ താരം റിംഗിലെത്തി.നിലവിലെ ലോക ചാമ്ബ്യനും ഏഷ്യന്‍ ചാമ്ബ്യനുമായ ഉസ്ബെക്കിസ്താന്റെ ബഖോദിര്‍ ജലോലോവായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളി.ആദ്യ റൗണ്ടില്‍ ജലോലോവിനെതിരെ ആക്രമിച്ചാണ് സതീഷ് കുമാര്‍ തുടങ്ങിയത്. എന്നാല്‍ ജലോലോവിന്റെ കൃത്യതയാര്‍ന്ന പഞ്ചുകള്‍ ആദ്യ റൗണ്ട് ഉസ്‌ബെകിസ്താന്‍ താരത്തിന് അനുകൂലമാക്കി. പിന്നെയങ്ങോട്ട് ജലോലോവിന്റെ മികവിന് മുന്‍പില്‍ ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ ഫലം കണ്ടില്ല.ഒളിംപിക്‌സില്‍ സൂപ്പര്‍ ഹെവിവെയ്റ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിങ് താരം കൂടിയായിരുന്നു പട്ടാളത്തില്‍ സുബേദാര്‍ മേജറായ സതീഷ് കുമാര്‍.ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്ബര്‍ താരത്തിന് മുന്‍പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും സതീഷ് കുമാറിന്റെ നിശ്ചയദാര്‍ഡ്യത്തെ വാനോളം പുകഴ്ത്തുകയാണ് ബോക്സിംഗ് പ്രേമികള്‍.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.