അഴികിനാല്‍ സമ്ബന്നമായ അപൂര്‍വ ഇനം ഷീല്‍ഡ് ടെയില്‍ പാമ്ബിനെ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ മൃദുല മുരളി.വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍മാരായ മൃദുലയും ഭര്‍ത്താവ് മുരളി മോഹനും മൂന്നാറില്‍നിന്നു പോത്തന്മേടിലേക്കുള്ള വഴിയാണ് ഷീല്‍ഡ് ടെയില്‍ ഇനത്തിലുള്ള പാമ്ബിനെ കണ്ടത്. വ്യാഴാഴ്ച രാത്രിയയാണ് ചിത്രമെടുത്തത്. മാക്രോ ഫൊട്ടാഗ്രാഫിയില്‍ സ്പെഷലൈസ് ചെയ്തിരിക്കുന്ന മൃദുല, തവളകള്‍ ഉള്‍പ്പെടെയുള്ള ചെറു ജീവികളെ തേടിയാണ് ഭര്‍ത്താവിനൊപ്പം മൂന്നാറിലെത്തിയത്.”തവളുകളുടെ ഫൊട്ടൊ എടുത്തുകൊണ്ടിരിക്കെ തൊട്ടടുത്ത് ഒരനക്കം ശ്രദ്ധയില്‍പ്പെട്ടു. ഇവിടെയുണ്ടായിരുന്ന പാറക്കല്ലുകള്‍ക്കിടയിലായിരുന്നു പാമ്ബ്. സാധാരണ കണ്ടുവരുന്ന ഷീല്‍ഡ് ടെയില്‍ വിഭാഗത്തില്‍ നിന്ന് ഏറെ വ്യത്യസ്തയുണ്ട് ഇതിന്,” മുരളി മോഹന്‍ ഇന്ത്യന്‍ എക്സപ്രസ് മലയാളത്തോട് പറഞ്ഞു.ഇരുവര്‍ക്കുമൊപ്പം വൈല്‍ഡ് ലൈഫ് ഗൈഡുകളായ ഹാര്‍ഡ്ലി, അദ്ദേഹത്തിന്റെ ഭാര്യ, മൂന്നാറിലെ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി എന്നിവരുമുണ്ടായിരുന്നു. “ഞങ്ങളാരും ഇത്തരത്തിലുള്ള പാമ്ബിനെ ഇതുവരെ കണ്ടിട്ടില്ല. ഷീല്‍ഡ് ടെയിലുകള്‍ സാധാരണ ഗതിയില്‍ മണ്ണിനടിയിലാണ് കഴിയാറ്. മണ്ണിരയും മറ്റുമൊക്കെ ഭക്ഷിക്കുന്ന ഇവ വിഷമുള്ളവയല്ല,” മുരളി കൂട്ടിച്ചേര്‍ത്തു.യൂറോപെല്‍റ്റിഡാര്‍ കുടുംബത്തില്‍പ്പെട്ട ഇത്തരം പാമ്ബുകള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി ഏഴ് ജനുസുകളിലായി 60 വര്‍ഗമുണ്ട്. ഇന്ത്യയില്‍ നാലിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം കേരളത്തില്‍ സ്ഥിരീരിച്ചു. പശ്ചിമഘട്ടത്തിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇവയുടെ ചര്‍മം വളരെ മിനുസമുള്ളതും തിളക്കമാര്‍ന്നതുമാണ്. വാലിന്റെ അറ്റത്ത് കവചം പോലെയുള്ള ആകൃതിയാണ്.മൂന്നാറില്‍ കണ്ടെത്തിയ പാമ്ബിനെ നിലവില്‍ മമെലനോഫിഡിയം (Melanophidium) വര്‍ഗത്തിലാണ് നിലവില്‍ പെടുത്തിയിരിക്കുന്നതെന്ന് ഷീല്‍ഡ് ടെയില്‍ പാമ്ബുകളെക്കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തുന്ന ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. വിവേക് ഫിലിപ്പ് സിറിയക് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.”ഈ ഭാഗത്ത് പുതിയ വര്‍ഗത്തിനുള്ള സാധ്യതയുണ്ട്. ഇത്തരം പാമ്ബുകളുടെ ഡിഎന്‍എ നിര്‍ണയും മോളിക്യൂലാര്‍ അനാലിസിസും നടന്നുകൊണ്ടിരിക്കുകയാണ്,” ഡോ. വിവേക് ഫിലിപ്പ് സിറിയക് പറഞ്ഞു.”മണ്‍സൂണ്‍ കാലങ്ങളില്‍ അതിരാവിലെയും രാത്രിയുമാണ് ഷീല്‍ഡ് ടെയില്‍ പാമ്ബുകളെ കാണാന്‍ കഴിയുന്നത്. മണ്ണിനിടയില്‍ കഴിയുന്ന ഇവ മാളങ്ങളില്‍ വെള്ളം നിറയുമ്ബോഴാണ് പുറത്തെത്തുന്നത്. വിഷമില്ലാത്ത ഈ പാമ്ബുകളുടെ 95 ശതമാനം ഭക്ഷണവും മണ്ണിരകളാണ്. പാമ്ബിന്റെ മഴവില്‍ നിറം പിഗ്മെന്റുകളല്ല. ചിതമ്ബലുകളിലെ മൈക്രോ സ്കോപിക് സ്ട്രക്ചറുകളില്‍ പ്രകാശമടിക്കുമ്ബോഴാണ് മഴവില്‍ നിറങ്ങളില്‍ തിളങ്ങുന്നത്,” ഡോ. വിവേക് ഫിലിപ്പ് സിറിയക് പറഞ്ഞു.1863 ലാണ് ഷീല്‍ഡ് ടെയില്‍ പാമ്ബിനെ ആദ്യമായി കണ്ടെത്തിയത്. വയനാട് മുതല്‍ കര്‍ണാടകയിലെ അകുമ്ബ വരെയുള്ള പ്രദേശത്താണ് അന്ന് കാണപ്പെട്ടത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ അളഗപ്പ നഗര്‍ ശാഖയിലെ ഉദ്യോഗസ്ഥയാണ് മൃദുല. മുരളി മോഹന്‍ തൃശൂരില്‍ ക്യാമറ-കംപ്യൂട്ടര്‍ ഷോപ്പ് നടത്തുകയാണ്.