മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിച്ച കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് നല്കുന്ന നടപടികള്‍ ആരംഭിച്ചു
ക്യാന്‍സര്‍, കിഡ്നി രോഗം തുടങ്ങി ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും നിരാലംബര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. 20നകം ഈ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണനാകാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി.ആര്.അനില്‍ വ്യക്തമാക്കി.പുതിയ മുന്‍ഗണന കാര്‍ഡുകള്‍ നല്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഫിലോമിന(പൂന്തുറ), ജെ.ശ്യാമള കുമാരി(മുട്ടട), മധുരാധ(മുരുക്കുംപുഴ), ശ്രീലത.പി (പഴകുറ്റി), രേഷ്മ.യു, കോട്ടൂര്‍ എന്നിവര്‍ക്ക് നല്കി മന്ത്രി നിര്‍വഹിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ.സജിത്ത് ബാബു എന്നിവര്‍ പങ്ക് എടുത്തു