കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 475 പേര്‍ക്കെതിരെയാണ് നിയമ ലംഘനത്തിന്റെ പേരില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്.മാസ്ക് ധരിക്കാത്തതിന് 357 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 111 പേര്‍ക്കെതിരെയും ഇഹ്തെറാസ് ആപ്പ് ഉപയോഗിക്കാത്തതിന് ഏഴ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കൊവിഡ് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.