കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി വര്‍ദ്ധിച്ചു വരുന്ന വ്യാപനത്തിനാണ് ഇപ്പോള്‍ ഒരു ശമനമുണ്ടായിരിക്കുന്നത്. എന്നാല്‍ കോവിഡ് മരണനിരക്കില്‍ 56 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ ഞായറാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച 39 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, ഇന്നലെ 61 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.എന്നാല്‍, ശനിയാഴ്ച്ചയിലേയും തൊട്ടു മുന്‍പത്തെ ദിവസത്തെയും കണക്കുകള്‍ നോക്കുമ്ബോള്‍ മരണനിരക്കിലും ഇടിവാണ്ൂണ്ടായിരിക്കുനത്. വെള്ളിയാഴ്ച്ച 100 ഉം ശനിയാഴ്ച്ച 91 ഉം കോവിഡ് മരണങ്ങളായിരുന്നു ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. അതേസമയം ബ്രിട്ടനിലെ മുക്കാല്‍ ഭാഗത്തിലധികം മുതിര്‍ന്നവര്‍ക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞു. 90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസും ലഭിച്ചിട്ടുണ്ട്.എന്നാല്‍, അതിനേക്കാളൊക്കെ പ്രധാനമായി കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ഇതാദ്യമായി ആര് നിരക്ക് ഒന്നില്‍ താഴെ എത്തി എന്നതാണ് ഏറെ ആശ്വാസം നല്കുന്ന കാര്യം. രോഗവ്യാപനം കുറയുന്നു എന്നതിന്റെ ശക്തമായ തെളിവാണിത്. നിലവില്‍ 0.8 മുതല്‍ 1 വരെയാണ് ആര് നിരക്ക്. തൊട്ടുമുന്‍പത്തെ ആഴ്ച്ച ഇത് 1.1 ആയിരുന്നു. എന്നാല്‍, നേരത്തേയും ഇതുപോലെ രോഗവ്യാപനത്തില്‍ തുടര്‍ച്ചയായ കുറവ് അനുഭവപ്പെട്ടിരുന്നു. പിന്നീട് പെട്ടെന്ന് വ്യാപനതോത് ഉയരുകയായിരുന്നു.അതേസമയം, കോവിഡിനെ നേരിടാന്‍ ഉപയോഗിച്ച സെല്‍ഫ് ഐസൊലേഷന്‍ അവസാനം വന്നതോടെ ആളുകള്‍ കൂടുതല്‍ കരുതലോടെ ഇരിക്കണമെന്ന് ഇന്നലെ ലണ്ടന്‍ മേയര്‍ സാജിദ് ജാവിദ് ആവശ്യപ്പെട്ടു. എന്‍ എച്ച് എസിന്റെ കോവിഡ്19 ആപ്പ് പിങ് ചെയ്താലും ഇന്നുമുതല്‍ വാക്സിന്റെ രണ്ടു ഡോസുകള്‍ എടുത്തവര്‍ക്കും 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും സെല്‍ഫ് ഐസൊലെഷനില്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ക്ക് 10 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധമാണ്.ഒ എന്‍ എസ്സിന്റെ കണക്കുകള്‍ അനുസരിച്ച് ഇംഗ്ലണ്ടിലെ രോഗവ്യാപനം തിരശ്ചീന രേഖയായി മാറുവാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇപ്പോള്‍ അത് വര്‍ദ്ധിക്കുകയാണ്. 55 പേരില്‍ ഒരാള്‍ വീതം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വൈറസിനെ വഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം സ്കോട്ട്ലാന്‍ഡിലും രോഗവ്യാപനത്തിന് കുറവു വന്നിട്ടുണ്ട്. നിലവില്‍ 190 പേരില്‍ ഒരാള്‍ വീതമാണ് ഇവിടെ വൈറസ് ബാധിതരായിട്ടുള്ളത്.അതേസമയം, ഗ്രേറ്റ് ബ്രിട്ടന്റെ അംഗരാജ്യങ്ങളില്‍ വെയില്‍സിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് വ്യാപനം ഉള്ളത്. 220 പേരില്‍ ഒരാള്‍ വീതമാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്. എന്നാല്‍ നിലവില്‍ ഇവിടെ വ്യാപനം വര്ദ്ധിക്കുകയാണോകുറയുകയാണോ എന്ന് ഒ എന്‍ എസ് വ്യക്തമാക്കുന്നില്ല.