കല്ലമ്പലം കെ റ്റി സി റ്റി സ്കൂളിൽ സംഘടിപ്പിച്ച എസ്കേപ്പ് ഫ്രം കൊറോണ എന്ന രക്ഷപ്പെടൽ ജാല വിദ്യയിലൂടെ sms പാലിക്കുക എന്ന സന്ദേശം നൽകിയാണ് പ്രോഗ്രാം അവതരിപ്പിച്ചത്.
കോവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആദരവ് നൽകിക്കൊണ്ടാണ് പ്രോഗ്രാം ആരംഭിച്ചത്.കല്ലമ്പലം ci ഫറോസ് വിലങ്ങുകൾ പരിശോധിച്ചശേഷം മാന്ത്രികനെ കൈ വിലങ്ങു അണിയിച്ചു..
ശേഷം മണമ്പൂർ പഞ്ചായത്തു പ്രസിഡന്റ് എ നഹാസ് ktct ഹോസ്പിറ്റൽ ചെയർമാൻ പിജെ നഹാസ് അഡ്വ എ സുന്ദരേശൻ തുടങ്ങിയ പ്രമുഖർ മാന്ത്രികനെ ഒരു ഇരുമ്പു തൂണിൽ ചങ്ങലയും താഴും ഉപയോഗിച്ചു ബന്ധിച്ചു. മാന്ത്രികന്റെ തലക്ക് മുകളിൽ നിന്നും 30 അടി ഉയരത്തിൽ നൂറടി അകലത്തിൽ ഒരു ഇരുമ്പ് വടം ബന്ധിച്ചിരുന്നു, അതിൽ കൊറോണ വൈറസിന്റെ രൂപത്തിൽ ഒരു കൂറ്റൻ ഇരുമ്പ് കുന്തം ഘടിപ്പിച്ചിരുന്നു. മണമ്പൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുന്തത്തിനെ ബന്ധിച്ചിരുന്ന കയറിന് തീ കൊളുത്തി. ഉദ്യോഗജനകമായ നിമിഷങ്ങൾക്കൊടുവിൽ കൂറ്റൻ കുന്തം മാന്ത്രികന്റെ മേൽ പതിച്ചു. നിമിഷങ്ങൾക്കൊടുവിൽ ദേശീയപാതകയുമേന്തി sms പാലിക്കുക എന്ന സന്ദേശവുമായി സകല ബന്ധനകളും ഭേദിച്ച് മാന്ത്രികൻ കാഴ്ചക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. വേഗമേറിയ മാന്ത്രികനുള്ള ലോക റെക്കോർഡ് ജേതാവായ ഹാരിസ് താഹ മൂന്നര വർഷത്തെ പരിശീലനത്തിനൊടുവിലാണ് ഈ സാഹസിക ജാലവിദ്യ അവതരിപ്പിച്ചത്.