ABUDHABI : ഇതിനായി അധികൃതര്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി. ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലായാണ് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.അബൂദബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിെന്റയും അനുബന്ധ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) പുതിയ അധ്യയന വര്‍ഷത്തിലുടനീളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് ഗതാഗത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തയാറെടുപ്പുകളും ഊര്‍ജിതമാക്കി. സാംക്രമിക രോഗങ്ങളും കോവിഡ് -19 രോഗവ്യാപനവും തടയുന്നതിന് സ്കൂള്‍ ബസുകളില്‍ നടപ്പാക്കേണ്ട മുന്‍കരുതല്‍ നടപടികളും ഐ.ടി.സി പ്രഖ്യാപിച്ചു.യാത്രക്ക് മുമ്ബ് തെര്‍മോമീറ്ററുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഫേസ് മാസ്കുകള്‍, എയര്‍ സാനിറ്റൈസറുകള്‍ എന്നിവയുള്‍പ്പെടെ വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. എല്ലാ ബസ് വാതിലുകളും യാന്ത്രികമായി തുറക്കാനും സ്പര്‍ശനമില്ലാതെ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാനും കഴിയണം. ദേശീയ അംഗീകാരമുള്ള സാനിറ്റൈസേഷന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ച് സ്കൂള്‍ സമയത്തിന് ശേഷം സ്കൂള്‍ ബസുകള്‍ പതിവായി വൃത്തിയാക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനുമുമ്ബ് ബസ് ഡ്രൈവര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ താപനില പതിവായി പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് അവബോധം നല്‍കുകയും വേണം. ബസ് ഡ്രൈവര്‍മാരെയും വിദ്യാര്‍ഥികളെയും വേര്‍തിരിക്കുന്നതിന് പ്ലാസ്റ്റിക് സെപറേറ്ററുകള് ഉപയോഗിച്ച് ബസില്‍ ക്രമീകരണം നടത്തണമെന്ന് വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് നിര്‍ദേശിച്ചു.വിദ്യാര്‍ഥികള്‍, സൂപ്പര്‍വൈസര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ സ്കൂളുകള്‍ അധികൃതരെ അറിയിക്കണം. സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ സ്ക്രീനിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് താപനില പരിശോധിക്കണം. ഡ്രൈവര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും താപനില പരിശോധിക്കുന്നതിനും ലേബലുകള്‍ സ്ഥാപിക്കുന്നതിനും ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് കേന്ദ്രം നടപടി സ്വീകരിച്ചു.വിട്ടുമാറാത്ത രോഗമുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരുമായ സൂപ്പര്‍വൈസര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ സ്കൂള്‍ ബസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.എല്ലാ ഡ്രൈവര്‍മാരും സൂപ്പര്‍വൈസര്‍മാരും മീറ്റിങ് പോയന്റുകളില്‍ വിദ്യാര്‍ഥികളുമായി സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.