ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. രതീന അര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാല്‍ മമ്മൂട്ടി സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.എന്നാല്‍ ഈ ചിത്രത്തിനു ശേഷം മാത്രമേ സി.ബി.ഐ -5ലേക്ക് മെഗാസ്റ്റാര്‍ എത്തൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചുരുളി ആണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പൂര്‍ത്തിയായ ചിത്രം. ചില ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.