1855 തസ്തികകളുടെ യോഗ്യത നിശ്ചയിച്ചു. ഇതിന്റെ വിവരങ്ങള്‍ www.manpower.gov.kw വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
ചില ജോലികള്‍ക്ക് വേണ്ട യോഗ്യത
∙ ടെക്നീഷ്യന്‍, ട്രെയ്നര്‍, സൂപ്പര്‍വൈസര്‍, ഷെഫ്, പെയിന്റര്‍, റഫറി: ഡിപ്ലോമ.
∙ യന്ത്രോപകരണങ്ങളുടെ ഓപ്പറേറ്റര്‍: ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ്
∙ ഡയറക്ടര്‍, എന്‍ജിനീയര്‍, ഡോക്ടര്‍, നഴ്സ്, ജനറല്‍ ഫിസിസ്റ്റ്, ജനറല്‍ കെമിസ്റ്റ്, ജിയോളജിസ്റ്റ്, ഇന്‍സ്ട്രക്ടര്‍, അധ്യാപകന്‍, മാത്തമറ്റിഷ്യന്‍, സ്റ്റാറ്റിസ്റ്റിഷ്യന്‍, മാധ്യമ മേഖലയിലെയും മറ്റും സ്പെഷലൈസ്ഡ് ജോലികള്‍: ബിരുദം / തത്തുല്യ യോഗ്യത.
∙ റസ്റ്ററന്റ്, ബവ്‌റജിസ്- ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍, ചില്ലറക്കച്ചവടം, ഹോട്ടല്‍ റിസപ്‌ഷന്‍ എന്നിവിടങ്ങളില്‍ മാനേജര്‍: പ്രൈമറി വിദ്യാഭ്യാസത്തില്‍ കുറയരുത്.
∙സെയില്‍സ് റപ്രസന്റേറ്റീവ്, പത്രവിതരണക്കാര്‍, തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, സെക്യൂരിറ്റി ഗാര്‍ഡ്: ഇന്റര്‍മീഡിയറ്റ്
വീസ മാറ്റാം
വ്യവസായം, കൃഷി, ആടുവളര്‍ത്തല്‍, മത്സ്യബന്ധനം, സഹകരണ സ്ഥാപനം, സ്വതന്ത്ര വ്യാപാര മേഖല എന്നിവിടങ്ങളിലെ വീസ സ്വകാര്യമേഖലയിലെ തൊഴില്‍ വീസയിലേക്കു മാറ്റാമെന്നു കുവൈത്ത് അറിയിച്ചു. തൊഴിലാളിക്ഷാമത്തെ തുടര്‍ന്നാണിത്. നിലവില്‍ കുവൈത്തില്‍ ഉള്ളവര്‍ക്കേ ഈ സൗകര്യo ഉണ്ടാകൂ.