അറബിയില്‍ പ്രസിദ്ധീകരിക്കുന്ന ഇതിെന്റ സെപ്റ്റംബര്‍ ലക്കത്തിന്റെ കവറില്‍ എട്ട് ഇമാറാത്തി സ്ത്രീകളുടെ ചിത്രമുണ്ട്. ലോകത്തിന് അല്ഭുതക്കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന എക്സ്പോ 2020യുടെ നേതൃസ്ഥാനങ്ങളില്‍ പ്രവര്ത്തിക്കുന്നവരാണിവരെല്ലാം. സ്ത്രീമുന്നേറ്റത്തില്‍ നിശബ്ദ വിപ്ലവം തുടരുന്ന യു.എ.ഇ ആഥിത്യമരുളുന്ന മേളയുടെ 50ശതമാനം പ്രവര്‍ത്തനങ്ങളും വനിതകളാണ് നിര്‍വഹിച്ചത്. 61ശതമാനം പേരും സ്വദേശി സ്ത്രീകളാണെന്നതും ശ്രദ്ധേയം. എക്സ്പോ ചരിത്രത്തിലാദ്യമായി ഇത്തവണ സ്ത്രീകള്‍ക്കായി പ്രത്യേക പവലിയന് ഒരുങ്ങിയിട്ടുണ്ട്. നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന കമ്മിറ്റികളിലെല്ലാം സ്ത്രീകള്‍ക്ക് പ്രധാന റോളുണ്ട്. എക്സ്പോ 2020 ദുബൈ ഡയറക്ടര്‍ ജനറല്‍ റീം അല്‍ ഹാഷിമി, എക്സ്പോ രാഷ്ട്രീയകാര്യ വകുപ്പ് വൈസ് പ്രസിഡന്റ് മഹ അല്‍ ഗര്‍ഗാവി, പ്രതിനിധി വകുപ്പ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഹിന്ദ് അല്‍ഉവൈസ് എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്.സ്ത്രീകള്‍ മുന്നില്‍ നിന്ന് നയിക്കുേമ്ബാള് മാനവിതക്കും സമൂഹത്തിനും എന്ത് സംഭവിക്കുമെന്ന് കാണിക്കാനാണ് എക്സ്പോയിലൂടെ ഉദ്ദേശിക്കുന്നത് -സി.എന്‍.എന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ റീം അല്‍ ഹാഷിമി പറഞ്ഞ വാക്കുകളാണിത്. സ്ത്രീകളുടെ സാന്നിധ്യം യാദൃശ്ചികതയല്ല, ആസൂത്രിതമായിരുന്നു എന്നാണവര്‍ വിശദീകരിച്ചത്. എക്സ്പോയുടെ എല്ലാമെല്ലായ വ്യക്തി ആരെന്ന ചോദ്യത്തിെന്റ ഉത്തരമാണ് റീം ഇബ്രാഹീം അല്‍ ഹാഷിമി. യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രികൂടിയാണിവര്. എക്സ്പോയുടെ തുടക്കം മുതല്‍ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും തളരാതെ ഇവര്‍ ടീമിനെ ശരിയായ ദിശയില്‍ നയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആശങ്കകള്‍ കനത്തപ്പോഴും യു.എ.ഇ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിച്ചു. എക്സ്പോയില്‍ പങ്കെടുക്കുന്ന വിവിധ ലോക രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നയിക്കുന്നത് ഇവരാണ്. അവസാനമായി യു.എന്‍ സെക്രട്ടറി ജനറലുമായി നടന്ന കൂടിക്കാഴ്ചയില്‍ യു.എ.ഇ സംഘത്തെ നയിച്ചത് റീം അല്‍ ഹാഷിമി തന്നെ.ഹാവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി, 2008ഫെബ്രുവരിയിലാണ് യു.എ.ഇ സഹമന്ത്രി പദത്തിലെത്തുന്നത്. അതിനു മുമ്ബ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആരംഭിച്ച ‘ദുബൈ കെയേഴ്സ്’ എന്ന സംവിധാനത്തിെന്റ മേധാവിയയായിരുന്നു. നിലവില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈാര്യം ചെയ്യുന്ന വിദേശകാര്യ വകുപ്പ് ചുമതലയും വഹിക്കുന്നുണ്ട്. എക്സ്പോ 2020യുടെ വേദിയായി ദുബൈയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സജീവമായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്സ്പോയില്‍ വുമണ്‍ പവലിയന് ആരംഭിക്കുന്നതിന് താല്പര്യമെടുത്തതും ഇവരാണ്മഹാമേളയുടെ സംഘാടനത്തില്‍ മുന്നില്‍നില്‍ക്കുന്ന വനിതകളില്‍ ശ്രദ്ധേയായ മറ്റൊരാളാണ് എക്സ്പോ രാഷ്ട്രീയകാര്യ വകുപ്പ് വൈസ് പ്രസിഡന്റ് മഹ അല്‍ ഗര്‍ഗാവി. നേരത്തെ സര്‍ക്കാറിെന്റ വിവിധ പദവികള്‍ വഹിച്ച ഇവര്‍ തുടക്കം മുതല്‍ എക്സ്പോയുടെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തിലുണ്ട്. സ്ത്രീ നേതൃത്വത്തിെന്റ സാന്നിധ്യം വനിതകളെ കുറിച്ച സ്റ്റീരിയോടൈപ്പുകള്‍ പൊളിച്ചെഴുതുമെന്നാണ് മഹയുടെ അഭിപ്രായം. അറബ് സ്ത്രീകളെ കുറിച്ചും ഞങ്ങളുടെ കഴിവിനെ കുറിച്ചും ഇവിടെ ലഭിക്കുന്ന അവകാശങ്ങളെയും നേട്ടങ്ങളെയും സംബന്ധിച്ച് വലിയ തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. എക്സ്പോയിലെ വനിത നേതൃത്വം ഈ മുന്‍ധാരണകളെ ഇല്ലാതാക്കും -അവര്‍ പറഞ്ഞു.ഐക്യരാഷ്ട്ര സഭയുടെ വനിത വേദിയില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നയാളാണ് എക്സ്പോയുടെ പ്രതിനിധി വകുപ്പ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഹിന്ദ് അല്‍ഉവൈസ്. മേളയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുമ്ബാണ് യു.എന്‍ വുമണ്‍ സീനിയര്‍ അഡ്വൈസര്‍ ചുമതല വഹിച്ചത്. സിറിയന്‍ സംഘര്‍ഷമടക്കമുള്ള വിഷയങ്ങളില്‍ യു.എ.ഇയുടെ പ്രതിനിധിയായി ഇടപെട്ട് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയയാണ്. ഇമാറാത്തി സ്ത്രീകളുടെ ശാക്തീകരണത്തിനായി വിവിധ പദ്ധതികളിലും സ്ഥാപനങ്ങളിലും ഭാഗമായിട്ടുമുണ്ട്. എക്സ്പോ മുന്നൊരുക്കങ്ങളില്‍ സജീവ സാന്നിധ്യമായ ഇവര്‍ വിവിധ രാജ്യങ്ങളുടെ ഏകോപനമടക്കമുള്ള പ്രവര്‍ത്തനങ്ങളെ നയിക്കുന്നു.നേതൃസ്ഥാനങ്ങളിലെന്ന പോലെ വളണ്ടിയര്‍ വിങ് വരെയുള്ള എല്ലാ മേഖലകളിലും ഇമാറാത്തി സ്ത്രീകള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കലാവിഷ്കാരങ്ങള്‍, വൈജ്ഞാനിക സംവാദങ്ങള്‍, ഭക്ഷ്യമേളകള്‍, കായിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി എക്സ്പോയില്‍ ഉയരുന്ന ഓരോ ഈവന്റുകളിലും പെണ്‍മുദ്ര പതിഞ്ഞിട്ടുണ്ട്. ലോകത്തിെന്റ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍കൊള്ളുന്ന 30,000വളണ്ടിയര്‍മാരില്‍ വലിയ ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ മുകള്‍ തട്ട് മുതല്‍ എല്ലാ മേഖലകളിലും സ്ത്രീകള്‍ നിര്‍ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ലോകമേളക്കാണ് തിരശീല ഉയര്‍ന്നിട്ടുള്ളത്.