തിരു:- സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവനന്തപുരം ജില്ലയിലെ പ്രതിഭകളെ പ്രേം നസീർ സുഹൃത് സമിതി അനുമോദിക്കുന്നു.
13 ന് ഉച്ചക്ക് 3 മണിക്ക് നിയമസഭാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരികമന്ത്രി സജി ചെറിയാൻ ഉപഹാരങ്ങളും, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രശസ്തി പത്രങ്ങളും സമർപ്പിക്കും.
വി.ശശി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പ്രേം നസീറിന്റെ മകൻ ഷാനവാസ്, സമിതി ഭാരവാഹികളായ ജമീൽ യൂസഫ്, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും. എം.പി. അപർണ്ണ , ദീനാ ദസ്ത ഗീർ , എം.പി. ശിൽപ്പ , പി.എം. മിന്നു , ശ്രീ തു എസ്.എസ്, രേഷ്മ , മെർലിൻ ദാസ് , ഗോകുൽ, സാന്ദ്ര സതീഷ്, എസ്. അശ്വതി എന്നിവരെയാണ് അനുമോദിക്കുക.