ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് നിര്‍ണായക മറുപടി നല്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്ടന് മഹേന്ദ്ര സിംഗ് ധോണി
കുറഞ്ഞത് ഒരു സീസണില്‍ കൂടിയെങ്കിലും താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ഐപിഎല്‍ മത്സരം ചെന്നൈയില്‍ കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.തന്റെ ക്രിക്കറ്റ് താന്‍ എപ്പോഴും പ്ലാന്‍ ചെയ്തിരുന്നുവെന്നും ധോണി പറഞ്ഞു. ഇന്ത്യയില്‍ ഞാന്‍ അവസാന ഏകദിനം കളിച്ചത് റാഞ്ചിയില്‍ ആയിരുന്നു. അത് പോലെ, എന്റെ അവസാന ട്വെന്റി 20 ചിലപ്പോള്‍ ചെന്നൈയില്‍ ആയിരിക്കാം. എന്നാല്‍ അത് അടുത്ത വര്‍ഷം ഉണ്ടാകുമോ, അതോ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.വിരമിക്കലുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്ന് കഴിഞ്ഞ ഐപിഎല്‍ ഫൈനലിന് ശേഷം ധോണി പറഞ്ഞിരുന്നു. വരുന്ന സീസണിലും ധോണി ടീമിനൊപ്പം ഉണ്ടാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും സൂചന നല്‍കിയിരുന്നു. 2008 ഐപിഎല്‍ ആദ്യ സീസണ് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനാണ് എം എസ് ധോണി.