ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ളീന്‍ യു ചിത്രമെന്ന്; ഈശോയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്

0

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.’ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ളീന്‍ യു ചിത്രമെന്ന്’ നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.നേരത്തെ സിനിമയുടെ പേരിനെച്ചൊല്ലി വിവാദമുണ്ടായിരുന്നു. ക്രിസ്‍ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ പേരെന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണവും നടന്നിരുന്നു.. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡില്‍ വിവിധ സംഘടനകള്‍ കത്തയക്കുകയും ചെയ്തിരുന്നു.ഈശോ’, നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെ.സി.ബി.സിയും നേരത്തെ രംഗത്തെത്തിയിരുന്നു.സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജിയും നല്‍കിയിരുന്നു.എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി.നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലറാണ്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യന്‍

You might also like
Leave A Reply

Your email address will not be published.