ഇപ്പോഴിതാ, വീണ്ടും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചയാവുകയാണ് ജയറാമിന്റെ പുതിയ ചിത്രം.മെലിഞ്ഞ് കൂടുതല്‍ സുന്ദരനായ ജയറാമിനെയാണ് ചിത്രത്തില്‍ കാണാനാവുക. സത്യന് അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് താരത്തിന്റെ ഈ പുതിയ ചിത്രം പകര്‍ത്തിയിരിക്കുന്നത്.രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒക്കെ ഫിറ്റ് ആക്കിയാല്‍ എങ്ങനയാ ഭായ്?, കാളിദാസന് വയസ്സായതാണോ എന്നിങ്ങനെ പോവുന്നു കമന്റുകള്‍.മുന്‍പ് അല്ലു അര്ജുന് ചിത്രം ‘അലവൈകുണ്ഠ പുരമുലു’വിനു വേണ്ടിയും ജയറാം ശരീരഭാരം കുറച്ചിരുന്നു. അന്ന് 13 കിലോ ഭാരമാണ് ചിത്രത്തിനു വേണ്ടി ജയറാം കുറച്ചത്. അന്നും താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയനായിക മീര ജാസ്മിന് ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.