ഇന്തൊനേഷ്യയില്‍ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതം മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചു
തീയും പുകയും കലര്‍ന്ന ലാവ കുത്തിയൊലിക്കുന്നതിന്റെ മുന്നിലൂടെ ജീവനു വേണ്ടി നിലവിളിച്ചു കൊണ്ട് ഓടുന്ന നാട്ടുകാരുടേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. ഈ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് പുറത്തുവിട്ടത്.
കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്ബ് ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്ബ് 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചിരുന്നു.