സിന്‍ജിയാങ്ങില്‍ ഉയ്ഗൂരില്വെച്ചായിരുന്നു അന്ത്യം.ചൈനയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അലിമിഹാന്‍. 1886 ജൂണ്‍ 25നാണ് അലിമിഹാന്റെ ജനനം.2013ല്‍ ചൈനയിലെ അസോസിയേഷന് ഓഫ് ജെറേന്റാളജി ആന്‍ഡ് ജെറിയാട്രിക്സ് തയാറാക്കിയ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചയാളാണ് ഈ മുത്തശ്ശി.മരണം സംഭവിക്കുന്നതിന് മുമ്ബ് വ്യാഴാഴ്ച രാവിലെവരെ കൃത്യമായ ജീവിതചര്യ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു അലിമിഹാന്‍. സമയത്തിന് ഭക്ഷണം കഴിക്കുക, ദിവസം വെയില് കൊള്ളുക എന്നിവ പാലിച്ചുപോന്നിരുന്നു. കൊച്ചുമക്കളെ നോക്കാനും മുത്തശ്ലി മുന്‍പന്തിയിലുണ്ടായിരുന്നു. ‘ദീര്‍ഘായുസ് നഗരം’ എന്നാണ് മുത്തശ്ശി താമസിച്ചിരുന്ന കോമുക്സെറിക് അറിയപ്പെടുന്നത്. 90 വയസിന് മുകളിലുള്ള നിരവധിപേര്‍ ജീവിച്ചിരിക്കുന്ന സ്ഥലമാണിവിടം.വയോധികര്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ ആരോഗ്യപരിപാലനത്തിനും പ്രത്യേക ശ്രദ്ധ നല്കിപോരുന്നുണ്ട്. പ്രാദേശിക സര്‍ക്കാര്‍ കരാര്‍ പ്രകാരം 60 വയസിന് മുകളിലുള്ളവര്‍ക്കായി ഡോക്ടര്‍മാരുടെ സേവനം, സൗജന്യ വാര്‍ഷിക ശാരീരിക പരിശോധനകള്‍ തുടങ്ങിയവ നല്‍കിവരുന്നുണ്ട്.