നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയെയും മുന്‍ ചാമ്ബ്യന്മാരായ ചെന്നൈയിനെയും മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തി നാലാം സ്ഥാനത്തേക്ക് കയറിയ ഇവാന് വുകോമാനോവിചിെന്റ ടീമിന് ഞായറാഴ്ച ജാംഷഡ്പുരിനെതിരെ ജയിച്ചാല്‍ അവരെ പിന്തള്ളി രണ്ടാമതെത്താം. ജയം മൂന്നു ഗോള്‍ വ്യത്യാസത്തിലാണെങ്കില്‍ മുംബൈയെ മറികടന്ന് മുമ്ബന്മാരാവാം.ജാംഷഡ്പുര്‍ ബ്ലാസ്റ്റേഴ്സിന് ഒത്ത എതിരാളികളാവും. ഇരുടീമുകളും തുല്യ പോയന്റ് നിലയിലാണ്. ഗോള്‍ശരാശരിയും തുല്യം. അടിച്ച ഗോളുകളുടെ മുന്‍തൂക്കത്തിലാണ് പോയന്റ് പട്ടികയില്‍ ജാംഷഡ്പുര്‍ ബ്ലാസ്റ്റേഴ്സിന് മുകളില്‍ നില്‍ക്കുന്നത്. ജാംഷഡ്പൂര്‍ 13 ഗോളടിച്ച് എട്ടെണ്ണം വഴങ്ങിയപ്പോള്‍ 12 ഗോളടിച്ച് ഏഴു ഗോള്‍ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിെന്റ കണക്ക്.മുംബൈക്കും ചെന്നൈയിനുമെതിരെ കാഴ്ചവെച്ച കളി കണക്കിലെടുത്താല്‍ ലീഗില്‍ നിലവില്‍ ഏറ്റവും ഫോമില്‍ കളിക്കുന്ന സംഘമാണ് മഞ്ഞപ്പട. പ്രതിരോധവും മധ്യനിരയും മുന്‍നിരയും തികഞ്ഞ ഒത്തിണക്കത്തോടെ കളിക്കുന്നു എന്നതാണ് ടീമിെന്റ പ്ലസ് പോയന്റ്. കഴിഞ്ഞ രണ്ടു കളികളിലായി ആറു ഗോളടിച്ച ടീം ഒരു ഗോള്‍പോലും വഴങ്ങിയതുമില്ല. ജാഷംഡ്പുരിനെതിരെയും അത് തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച്.മികച്ച പ്രസിങ് ഗെയിമിലൂടെ എതിരാളികളെ വരിഞ്ഞുമുറക്കുന്നതാണ് സെര്ബിയക്കാരെന്റ ശൈലി. ഇതോടൊപ്പം എതിര്‍ഹാഫില്‍ പന്ത് ലഭിക്കുമ്ബോള്‍ ടീം കൂട്ടമായി ആക്രമിക്കുകയും ചെയ്യുന്നു. മുന്‍നിരയില്‍ അല്‍വാരോ വാസ്ക്വസ്-പെരേര ഡയസ് സഖ്യവും മധ്യനിരയില്‍ അഡ്രിയന്‍ ലൂന-സഹല്‍ അബ്ദുസ്സമദ് ജോടിയും കാണിക്കുന്ന പരസ്പര ധാരണയാണ് ടീമിന് ഏറെ ഗുണകരമാവുന്നത്. മുന്‍നിരയിലെ നെരിയൂസ് വാല്‍സ്കിസ്-ഗ്രെഗ് സ്റ്റുവാര്‍ട്ട് കൂട്ടുകെട്ടാണ് ജാംഷഡ്പൂരിെന്റ കരുത്ത്. കഴിഞ്ഞ കളിയില്‍ പരിക്കുമൂലം പുറത്തിരുന്ന വാല്‍സ്കിസ് ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുമെന്നാണ് സൂചന. ഗോളടിപ്പിച്ചും അടിച്ചും തിളങ്ങുന്ന സ്റ്റുവാര്‍ട്ടിനെ തളക്കുകയാവും ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിന് വെല്ലുവിളി. മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹ്നേഷ് ജാംഷഡ്പുര്‍ നിരയില്‍ മികച്ച ഫോമിലാണ്.