മെര്‍ഡേക്ക 118ന്റെ പണി പൂര്‍ത്തിയായി.ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ ലോകത്തില്‍ ഉയരത്തിന്റെ കാര്യത്തില്‍ രണ്ടാമതെത്തിയ കെട്ടിടം അടുത്ത വര്‍ഷം അവസാനത്തോടെ സഞ്ചാരികള്‍ക്കായി തുറക്കും. മലേഷ്യയിലെ ക്വാലാലംപൂരില്‍ പണി പൂര്‍ത്തിയാക്കിയ ഈ ആകാശ ഗോപുരത്തിന് 2,227 അടി (678.9മീറ്റര്‍) ഉയരമാണ് ഉള്ളത്.118 നിലകള്‍ ഉള്ള ഈ കെട്ടിടം 2073 അടി ഉയരമുള്ള ചൈനയിലെ ഷാങ്ഹായ് ടവറിന്റെ ഉയരത്തെ മറികടന്നാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ 2,717 അടി ഉയരമുള്ള ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഒന്നാം സ്ഥാനത്തെ ഇനിയും ആര്‍ക്കും മറികടക്കാന്‍ സാധിച്ചിട്ടില്ല. ഉയരത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനം സൗദി അറേബ്യയിലെ അബ്‌റാജ് അല്‍ ബെയ്ത്ത് ക്ലോക്ക് ടവറിനാണ്. അഞ്ചാം സ്ഥാനത്ത് ചൈനയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്ററായ പിങ് ആണ്.മെര്‍ഡേക്ക 118 എന്ന ഈ ആകാശഗോപുരം ഡിസൈന്‍ ചെയ്തത് ഓസ്‌ട്രേലിയന്‍ സ്ഥാപനമായ ഫെന്‍ഡര്‍ കറ്റ്‌സാലിഡ്‌സ് ആര്‍ക്കിടെക്‌ട്‌സ് ആണ്. ത്രികോണാകൃതിയിലുള്ള ഗ്ലാസ് പാനല്‍ ആകൃതിയാണ് ഈ കെട്ടിടത്തിന്. മൂന്ന് മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് ഇതിന്റെ തറ സ്ഥിതി ചെയ്യുന്നത്.