അപൂര്‍വ ജീവിയായ മേഘപ്പുലിയെ ഗവേഷകര്‍ കണ്ടെത്തി

0

നാഗാലാന്‍ഡിലെ ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയ്ക്ക് സമീപം കിഫിരെ ജില്ലയിലെ താനാമീര്‍ എന്ന ഗ്രാമത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,700 മീറ്റര്‍ ഉയരത്തിലുള്ള വനമേഖലയിലാണ് മേഘപ്പുലിയെ കണ്ടെത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തിലുള്ള പ്രദേശത്ത് മേഘപ്പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മേഘപ്പുലിയുടെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഒഫ് ഇന്ത്യ എന്ന എന്‍.ജി.ഒ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതിനായി 50ലേറെ കാമറകള്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്നു. സാരാമതീ പര്‍വതത്തോട് ചേര്‍ന്ന ഈ പ്രദേശത്ത് നിലവില്‍ നാല് മേഘപ്പുലികളെയാണ് കണ്ടെത്തിയത്. ഇതില്‍ രണ്ടെണ്ണം പൂര്‍ണ വളര്‍ച്ചയെത്തിയതും രണ്ടെണ്ണം കുട്ടികളുമാണ്. മേഖലയില്‍ കൂടുതല്‍ മേഘപ്പുലികളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം

 മേഘപ്പുലി

 ശാസ്ത്രനാമം – നിയോഫെലിസ് നെബുലോസ

 താനാമീര്‍ ഗ്രാമത്തിലെ യിംഖ്യൂങ്ങ് ഗോത്ര വര്‍ഗക്കാരുടെ ഭാഷയായ ചിറില്‍ ‘ ഖെഫാക് ” എന്നറിയപ്പെടുന്നു

 മാര്‍ജാര കുടുംബത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞവ

 താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത മഴക്കാടുകളില്‍ പൊതുവെ കണ്ടുവരുന്നു

 നീളം ഒരു മീറ്റര്‍ വരെ

 ഭാരം 20 കിലോ വരെ

 ഇളം മഞ്ഞ, കടും തവിട്ട് നിറങ്ങളില്‍ കാണപ്പെടുന്നു

 ശരീരത്തില്‍ മേഘാകൃതിയിലുള്ള അടയാളങ്ങള്‍

 നീളം കൂടിയ വാലും പല്ലും

 ചെറിയ കാലുകളും വീതിയേറിയ പാദങ്ങളും

 മരം കയറുന്നതില്‍ വിദഗ്ദ്ധര്‍

 വംശനാശ ഭീഷണി നേരിടുന്നവ

 ഹിമാലയന്‍ താഴ്‌വരയിലും ഇന്ത്യ, ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കാണപ്പെടുന്നു

You might also like

Leave A Reply

Your email address will not be published.