രാജ്യത്ത് 24മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2.58ലക്ഷം പേര്‍ക്ക്

0

കഴിഞ്ഞദിവസ​ത്തെ അപേക്ഷിച്ച്‌ അഞ്ചുശതമാനം കുറവ് രേഖപ്പെടുത്തി.2,58,089 ആണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 8,209 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 19.65 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.16,56,341 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,51,740പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 94.27 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 157.20 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.മഹരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം. 24 മണിക്കൂറിനിടെ 41,327 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1738 ഒമിക്രോണ്‍ കേസുകളും മഹാരാഷ്ട്രയില്‍ ഇ​തുവരെ റിപ്പോര്‍ട്ട് ചെയ്തു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയ​ന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. രാത്രികാല കര്‍ഫ്യൂ, വാരാന്ത്യ ലോക്ഡൗണ്‍ തുടങ്ങിയവയാണ് ഏര്‍പ്പെടുത്തിയത്.

You might also like

Leave A Reply

Your email address will not be published.