പാല്, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്.മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്.പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ്, മത്സ്യം, നാരങ്ങ, കൈതച്ചക്ക, നെല്ലിക്ക, ചക്ക, തുവര, ചെമ്മീന്‍, മാമ്പഴം, മോര്, ആട്ടിന്‍ മാംസം, മാട്ടിന് മാംസം, കൂണ്, ഇളനീര്, ഇലനീര്ക്കാംമ്പ്, അയിനിപ്പഴം, കോല്പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്.മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്.എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മാംസത്തോടെയും, മാട്ടിന് മാംസത്തോടെയും കൂടെ കഴിക്കരുത്.പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്.പാകം ചെയ്ത മാംസത്തില്‍ അല്പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്.കടുകെണ്ണ ചേര്‍ത്ത് കൂണ് വേവിച്ചു കഴിക്കരുത്.തേന്‍, നെയ്യ്, ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്.തൈരും കോഴി മാംസംവും ചേര്‍ത്ത് കഴിക്കരുത്.പാല് പായസം കഴിച്ച ഉടന്‍ മോര് കഴിക്കരുത്.മുള്ളങ്കിയും ഉഴുന്നു പരിപ്പും ഒന്നിച്ചു കഴിക്കരുത്.പത്തു നാള് കൂടുതല്‍ ഓട്ടു പാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്.തേന്‍, നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്.ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേന്‍ കഴിക്കരുത്.നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്.ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്.ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം).