പുതിയ താരങ്ങളെ ‘ഡാന്‍സ്’ കളിച്ച്‌ ടീമിലേക്ക് സ്വാ​ഗതം ചെയ്യുന്ന സഞ്ജു

0

ലേലത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോ​ഗിക പേജില്‍ പങ്കിട്ട ഒരു വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തി ശ്രദ്ധ നേടിയ ‘ഓം ശാന്തി ഓം’ എന്ന ഗാനത്തിന്റെ വീഡിയോ മോര്‍ഫ് ചെയ്താണ് പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന സഞ്ജു സാംസണിന്റെ രസകരമായ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാന്‍ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി മാറി.

ഹിന്ദി ഗാനത്തിനു ചുവടുവച്ചിരിക്കുന്നവരില്‍ പ്രധാനിയായ ഷാരൂഖ് ഖാനു പകരമാണ് സഞ്ജുവിന്റെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. വീഡിയോയില്‍ നൃത്തം ചെയ്യുന്ന മറ്റ് നടന്‍മാരുടെ സ്ഥാനത്ത് ഇത്തവണ താര ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ ന്യൂസിലന്‍ഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ട്, ജിമ്മി നീഷം, ഇന്ത്യന്‍ താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടങ്ങിയവരുടെ മുഖങ്ങളും മോര്‍ഫ് ചെയ്ത് ചേര്‍ത്ത് രസകരമാക്കിയിട്ടുണ്ട്. ടീമിന്റെ മെന്ററായ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു.ഐപിഎലിന്റെ പ്രഥമ സീസണില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ കിരീടം ചൂടിയെങ്കിലും പിന്നീട് ഇന്നുവരെ കിരീടവഴിയിലേക്കെത്താന്‍ രാജസ്ഥാന്‍ റോയല്‍സിനു സാധിച്ചിട്ടില്ല. ഇത്തവണ ഒരുപിടി മിന്നും താരങ്ങളെ ടീമിലെത്തിച്ച്‌ ഒരിക്കല്‍ക്കൂടി ഐപിഎല്‍ കിരീടം സ്വന്തം ഷെല്‍ഫിലെത്തിക്കാനാണ് രാജസ്ഥാന്‍ കച്ച മുറുക്കുന്നത്.

You might also like

Leave A Reply

Your email address will not be published.