78 തവണ കൊവിഡ് ബാധിച്ചു, ഒരു വര്‍ഷത്തിലേറെ ക്വാറന്റീനില്‍

0

തുര്‍ക്കിഷ് പൗരന്‍ മുസഫര്‍ കെയസനാണ് ഇപ്പോള്‍ ലോകമെമ്ബാടുമുളള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.തുടരെ കൊവിഡ് ബാധിച്ചത് മൂലം നീണ്ട പതിനാല് മാസമാണ് ഇദ്ദേഹത്തിന് ക്വാറന്റീനില്‍ കഴിയേണ്ടി വന്നത്. കൊറോണ വെെറസ് ബാധിച്ചതിന്റെ മൊത്തം സമയ ദെെര്‍ഘ്യം കണക്കിലെടുത്താല്‍ ഇദ്ദേഹത്തിന്‍്റേത് ഒരു സവിശേഷ കേസാണ്.എന്നാല്‍ കെയസനെ സംബന്ധിച്ച്‌ കൊവിഡ് പിടിപ്പെട്ട കഴിഞ്ഞ 400 ദിവസങ്ങള്‍ തികച്ചും ഒറ്റപ്പെടലിന്റെയും വേദനകളുടേതുമായിരുന്നു. പ്രിയപ്പെട്ടവരെ ഒന്ന് അടുത്ത് കാണുവാനോ തൊടുവാനോ സാധിക്കാതെ 14 മാസങ്ങള്‍ തളളി നീക്കിയത് കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ്. ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും കണ്ടത് ഒരു ജനനിലൂടെ മാത്രമായിരുന്നു. കൊവിഡ് വൈറസ് തന്നോട് ചെയ്ത ഏറ്റവും വേദനാജനകമായ കാര്യം തന്റെ സാമൂഹിക ജീവിതം അവസാനിപ്പിച്ചതായിരുന്നു എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.2020 നവംബറില്‍ ആദ്യമായി കൊവിഡ്-19 ബാധിച്ചപ്പോള്‍ കെയസന്‍ ഒരു രക്താര്‍ബുദ രോഗിയായിരുന്നു, ആ സമയത്ത് ലക്ഷണങ്ങള്‍ കുറവായിരുന്നെങ്കിലും രോ​ഗബാധിതനായതിനാല്‍ പ്രതിരോധ ശേഷി കുറവായിരുന്നു. എന്നാല്‍ കെയസനോടൊപ്പം താമസിച്ച ഭാര്യയ്ക്കും മകനും രോ​ഗം പിടിപ്പെട്ടില്ല. നിലവില്‍ കെയസന്‍ രോ​ഗ മുക്തനാണ്. എന്നാല്‍ ശരീരത്തില്‍ കൊവിഡ് വന്നതിന്റെ എല്ലാ ശാരീരിക പ്രശ്നങ്ങളും ഉണ്ട്.

You might also like

Leave A Reply

Your email address will not be published.