ഞെട്ടിയുണര്‍ന്നത് മിസൈല്‍ വീഴുന്ന ശബ്ദംകേട്ട്

0

ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് ഞങ്ങള്‍. എല്ലാവരും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. എന്തു ചെയ്യണമെന്ന് കൃത്യമായി അറിയില്ല. പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് എല്ലാവരും…”യുക്രെയ്​നിലെ ഖാര്‍ക്കിവിലുള്ള വി.എന്‍ കരാസിന്‍ നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന എറണാകുളം നെട്ടൂര്‍ സ്വദേശിനി ചാന്ദ്നി പര്‍വീന്‍റെ വാക്കുകള്‍. പുറത്തെങ്ങും പുകയും വലിയ ശബ്ദവുമാണ്. ഹോസ്റ്റലിലുള്ളവരെല്ലാം മൂന്നുമാസം മുമ്ബ് മാത്രമെത്തിയ ഒന്നാം വര്‍ഷക്കാരാണ്.ആര്‍ക്കും പ്രദേശത്തെക്കുറിച്ചോ പ്രാദേശിക ഭാഷയെക്കുറിച്ചോ അറിയില്ല. ഇവരുടെ വാട്​സ്​ആപ് ഗ്രൂപ്പുകളിലെല്ലാം വിദ്യാര്‍ഥികളുടെ ഭയാശങ്കകള്‍ നിറഞ്ഞ വാക്കുകളും സമാശ്വസിപ്പിക്കലുകളും മാത്രമേയുള്ളൂ. വൈദ്യുതിബന്ധം ഏതുനിമിഷവും വിച്ഛേദിക്കപ്പെടുമെന്നും ഭക്ഷണം, വെള്ളം തുടങ്ങിയവ പരമാവധി സൂക്ഷിച്ചുപയോഗിക്കണമെന്നുമാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളത്.സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് പോകാനാകുമെന്നുമുള്ള അറിയിപ്പിനെത്തുടര്‍ന്ന് എല്ലാം പാക്ക് ചെയ്ത് കാത്തിരിക്കുകയാണ്. നെട്ടൂര്‍ പുതുക്കാട്ട് പറമ്ബില്‍ മന്‍സൂര്‍ അഹമ്മദിന്‍റെയും ജസീലയുടെയും മകളാണ് ചാന്ദ്നി.

You might also like
Leave A Reply

Your email address will not be published.