എ.സി മിലാന്, റയല്‍ മാഡ്രിഡ്, അജാക്സ് തുടങ്ങിയ മുന്‍നിര ക്ലബ്ബുകളുടെ മധ്യനിര താരമായിരുന്നു സീഡോര്‍ഫ്.”മുസ്ലിം കുടുംബത്തില്‍ ചേര്‍ന്ന എന്റെ ആഘോഷത്തിനുള്ള എല്ലാ നല്ല സന്ദേശങ്ങള്‍ക്കും നന്ദി”- സീഡോര്‍ഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.”ലോകമെമ്ബാടുമുള്ള എല്ലാ സഹോദരീ സഹോദരന്മാരുമായി ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇസ്ലാമിന്റെ അര്‍ഥം എന്നെ ആഴത്തില്‍ പഠിപ്പിച്ച എന്റെ ഭാര്യ സോഫിയ. ഞാന്‍ എന്റെ പേര് മാറ്റിയിട്ടില്ല. അത് എന്റെ മാതാപിതാക്കള്‍ നല്കിയതുപോലെ ക്ലാരന്‍സ് സീഡോര്‍ഫ് എന്നു തന്നെ തുടരും. ഞാന്‍ എന്റെ എല്ലാ സ്നേഹവും ലോകത്തെ എല്ലാവര്‍ക്കുമായി അയക്കുന്നു”-സീഡോര്‍ഫ് കുറിച്ചു.മൂന്ന് വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയ ഏക കളിക്കാരനാണ് സീഡോര്‍ഫ്. കരുത്തും വേഗതയുമുള്ള കഠിനാധ്വാനിയായ കളിക്കാരനെന്ന് അടയാളപ്പെടുത്തപ്പെട്ട സീഡോര്‍ഫ് 87 കളികളില്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. മൂന്ന് യുവേഫ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പുകളിലും (1996, 2000, 2004) 1998ലെ ലോകകപ്പിലും കളിച്ചിട്ടുണ്ട്.”എന്റെ പ്രണയം ക്ലാരന്‍സ് സീഡോര്‍ഫ് മുസ്ലിം കുടുംബത്തില്‍ ചേരുന്ന ഈ സവിശേഷവും മനോഹരവുമായ നിമിഷത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. നിങ്ങള്‍ തുടര്‍ന്നും അനുഗ്രഹിക്കപ്പെടുകയും ലോകത്തെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ”-സീഡോര്‍ഫിന്റെ ഭാര്യ സോഫിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.