സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാകളായ സാംസങിന്റെ ഈ വര്‍ഷത്തെ ആദ്യ ഗാലക്സി എഫ് സീരീസ് മോഡലാണ് ഗാലക്സി എഫ്23. നേരത്തെ കഴിഞ്ഞ വര്‍ഷം സാംസങ് ഗാലക്സി എഫ്22 കമ്ബനി വിപണിയിലെത്തിച്ചിരുന്നു.ഒക്ടാകോര്‍ ക്വാല്‍കൊം സ്നാപ്ഡ്രാഗണ്‍ 750ജി പ്രൊസസറാണ് കമ്ബനി ഗാലക്സി എഫ്23യില്‍ ഒരുക്കിയിട്ടുള്ളത്. ട്രിപ്പിള്‍ ക്യാമറ ഓപ്ഷനുമായെത്തുന്ന മോഡലില്‍ 13 എംപി സെല്‍ഫി ക്യാമറയാണ് ഒരുക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി എഫ്23 മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ഫ്ളിപ്പ്ക്കാര്‍ട്ടിലൂടെ ഇന്ത്യന്‍ വിപണി പിടിക്കാനെത്തുന്ന സാംസങ് ഗാലക്സി എഫ്23 മോഡലിന് 20,000 രൂപയില്‍ താഴെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.