അങ്ങനെ പുതിയ 2022 ലെ സിം നിയമം ഇതാ എത്തിയിരിക്കുന്നു

0

ഒരാള്‍ക്ക് 9 സിം മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളതുള്ളു .എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ അപ്പ്‌ഡേഷനുകളും എത്തിയിരിക്കുന്നു .അതില്‍ ആദ്യത്തേത് 18 വയസ്സിനു താഴെ ഉള്ളവര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുവാന്‍ പാടുള്ളതല്ല എന്നതാണ് .ആരുടെ പ്രൂഫ് ആണോ നല്‍കിയത് അയാള്‍ക്കാണ് സിം കണക്ഷനുകള്‍ നല്‍കേണ്ടത് .അതുപോലെ തന്നെ സിം വെരിഫിക്കേഷന് OTP ലഭിക്കുന്നതായിരിക്കും .നിങ്ങളുടെ പേരില്‍ എത്ര സിം കണക്ഷന്‍ ഉണ്ട് എന്നറിയാന്‍ ഇതാഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് നമ്മളുടെ ഡാറ്റ ലീക്ക് ആകാതിരിക്കുക എന്നത് .നമ്മള്‍ പല കാര്യങ്ങളും നമ്മളുടെ ആധാര്‍ കാര്‍ഡുകള്‍ ,വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാറുണ്ട് .എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ ഐഡി കാര്‍ഡുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് സിം കണക്ഷനുകള്‍ വാങ്ങിക്കുമ്ബോഴാണ് .ഇപ്പോള്‍ നിങ്ങളുടെ ഐ ഡിയില്‍ എത്ര സിം കണക്ഷന്‍ ഉണ്ട് എന്ന് കേന്ദ്ര ടെലികോം കമ്മ്യൂണികേഷന്റെ കീഴിലുള്ള tafcop (telecom analytics for fraud management and consumer protection) എന്ന സൈറ്റിലൂടെ അറിയുവാന്‍ സാധിക്കുന്നതാണ് .https://www.tafcop.dgtelecom.gov.in/index.php ഈ ലിങ്ക് വഴി നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കി നിങ്ങള്‍ക്ക് പരിശോധിക്കുവാന്‍ സാധിക്കുന്നതാണ് .സിം കാര്‍ഡുകള്‍ക്ക് ഇപ്പോള്‍ ലിമിറ്റ് എത്തിയിരിക്കുന്നു .ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യന്‍ ഗവണ്മെന്റ് എത്തിയിരിക്കുന്നു .ഇനി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനു കണക്കുകള്‍ ഉണ്ട് .അതായത് ഇന്ത്യന്‍ ടെലികോം നിയമപ്രകാരം ഒരാളുടെ പേരില്‍ 9 സിം കണക്ഷനുകള്‍ മാത്രമേ എടുക്കുവാന്‍ സാധിക്കുകയുള്ളു . ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 9 സിം കണക്ഷനുകള്‍ക്ക് മുകളില്‍ സിം എടുത്തവരുടെ കണക്ഷനുകള്‍ ഡിസ്കണക്റ്റ് ചെയ്യുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു .അതായത് ഇനി മുതല്‍ 9 സിം കാര്‍ഡുകള്‍ക്ക് മുകളില്‍ എടുക്കുന്ന കണക്ഷനുകള്‍ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .

You might also like
Leave A Reply

Your email address will not be published.