തമിഴ് ചലച്ചിത്ര താരങ്ങളായ ആര്യയുടെയും സയ്യേഷയുടെയും വിവാഹ ചിത്രം മോര്‍ഫ് ചെയ്താണ് സല്‍മാനും സോനാക്ഷിയും വിവാഹിതരായി എന്ന് പ്രചരണം നടത്തിയത്. യഥാര്‍ഥ ചിത്രമാണെന്നു കരുതി പലരും പങ്കുവച്ചതോടെ ഈ വ്യാജന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ലൈക്കും ഷെയറും കമന്റുമായി ചിത്രം സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്നു.വളരെ അടത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍വച്ച് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സൊനാക്ഷി സിന്‍ഹയും വിവാഹിതരായി എന്നായിരുന്നു പ്രചാരണം. സല്‍മാന്‍ വിവാഹവേദിയില്‍വച്ച് സൊനാക്ഷിയെ മോതിരം അണിയിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത ചിത്രമാണ് ഇതോടൊപ്പം പ്രചരിപ്പിച്ചത്.ഒടുവില്‍ ഇത്തരത്തിലുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി സൊനാക്ഷി രംഗത്തെത്തി. ”ഒരു യഥാര്‍ഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാന്‍ പറ്റാത്ത അത്രയും വിഡ്ഢിയാണോ നിങ്ങള്‍”