എല്ലാ ജില്ലകളിലും ആസ്​ട്രോ ടൂറിസവുമായി രാജസ്ഥാന്‍

0

രാജസ്ഥാനിലെ 33 ജില്ലകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്​ അധികൃതര്‍.’നൈറ്റ് സ്കൈ ആസ്ട്രോ ടൂറിസം’ എന്ന പേരിലാണ്​ പദ്ധതി ആംഭിച്ചിരിക്കുന്നത്​. ഇത്രയും സ്ഥലങ്ങളില്‍ പദ്ധതി ആരംഭിക്കുന്ന ആദ്യത്തെ സംസ്ഥാനവും രാജസ്ഥാന്‍ തന്നെയാണ്​.സംസ്ഥാനത്തെ ജില്ലക​ള്‍ കൂടാതെ ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസും ആസ്ട്രോ ടൂറിസത്തിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്​. ഇവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക്​ ആകാശ നിരീക്ഷണത്തിനായി ടെലിസ്‌കോപ്പ് സ്ഥാപിക്കുമെന്ന്​ രാജസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി മുഗ്ധ സിന്‍ഹ അറിയിച്ചു.രാജസ്ഥാന്റെ രാജകീയ തലസ്ഥാനമായ ജയ്പൂരില്‍ നിലവില്‍ ജന്തര്‍മന്തര്‍, ആംബര്‍ ഫോര്‍ട്ട്, മഹാരാജ സര്‍വകലാശാല, ജവഹര്‍ കലാ കേന്ദ്രം എന്നിങ്ങനെ നാല് പ്രശസ്തമായ നക്ഷത്ര വീക്ഷണ വേദികളുണ്ട്. ഇതിന്​ പുറമെയാണ്​ പുതിയ കേന്ദ്രങ്ങള്‍ വരുന്നത്​.പദ്ധതി ആരംഭിക്കുന്നതിന്​ മുന്നോടിയായി കഴിഞ്ഞവര്‍ഷം സെക്രട്ടറിയേറ്റില്‍ വാനനിരീക്ഷണ ചടങ്ങ്​ സംഘടിപ്പിച്ചിരുന്നു. ആവേശകരമായ പ്രതികരണമാണ്​ ഇതിന്​ ലഭിച്ചത്​. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്​.സംസ്ഥാനത്തെ 33 ജില്ലകളിലും നൈറ്റ് സ്കൈ ആസ്ട്രോ ടൂറിസം ആരംഭിക്കുമെന്ന വിവരം മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ ആണ്​ പ്രഖ്യാപിച്ചത്​. ആകാശത്ത്​ അപൂര്‍വ പ്രതിഭാസങ്ങള്‍ നടക്കുന്ന സമയത്ത്​ പ്രത്യേക പരിപാടികള്‍ ഉണ്ടാകും. ഇതിനനുസരിച്ച്‌​ കലണ്ടറുകളും തയാറാക്കും.

You might also like

Leave A Reply

Your email address will not be published.