കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കില്‍ തീപിടിത്തം

0

ഇടപ്പള്ളി ​ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന തയ്യല്‍ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് പുക വമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. മാളിന് അകത്തായതിനാല്‍ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാന്‍ ഉദ്യോ​ഗസ്ഥര്‍ മുന്‍കരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥാപനമാണ് ലക്ഷ്യ. കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയെന്നായിരുന്നു വിവരം. ഇതനുസരിച്ച്‌ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

You might also like
Leave A Reply

Your email address will not be published.