മേപ്പടിയാന്‍ 100ാം ദിനാഘോഷം; സഹപ്രവര്‍ത്തകര്‍ക്ക് ബുളളറ്റും കെടിഎമ്മും സമ്മാനിച്ച്‌ ഉണ്ണി മുകുന്ദന്‍

0

100ാം ദിനം ആഘോഷിക്കുന്ന ചടങ്ങില്‍ വച്ചാണ് സഹപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി വാഹനങ്ങളുടെ താക്കോല്‍ കൈമാറിയത്. മേക്കപ്പ് മാന്‍ അരുണ്‍ ആയൂരിന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും ഉണ്ണി മുകുന്ദന്റെ പിഎ രഞ്ജിത്ത് എംവിക്ക് കെടിഎം ആര്‍സി ബൈക്കുമാണ് സമ്മാനിച്ചത്.
അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് ഇരുവരും പറയുന്നത്. സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഉണ്ണിമുകുന്ദന്‍ തങ്ങളേയും ഓര്‍ത്തതില്‍ വളരെ സന്തോഷമുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. അരുണ്‍ ആയൂരിന് റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350ഉം രഞ്ജിത്തിന് കെടിഎം ആര്‍സി 200 മാണ് നല്‍കിയത്.
ഏകദേശം 1.87 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ എക്സ്ഷോറൂം വില. 20.2 ബിഎച്ച്‌പി കരുത്തും 27 എന്‍എം ടോര്‍ക്കുമുള്ള 349 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 സിസി എന്‍ജിന്‍ കരുത്തേകുന്ന ആര്‍സി 200ന് 19 കിലോവാട്ട് കരുത്തും 19.5 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 2.09 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂ വില.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് ‘മേപ്പടിയാന്‍’. ഉണ്ണി മുകുന്ദന്‍ എന്റര്‍ടെയ്ന്‍െമന്റ്സ് നിര്‍മിച്ച ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ആമസോണ്‍ പ്രൈം ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. ഇതു കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് – റീമേക്ക് റൈറ്റ്‌സുകളും വിറ്റു പോയിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.