പോത്തന്‍കോട് :മംഗലപുരം ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ സംഘടിപ്പിച്ച ‘സമ്മര്‍ക്യാമ്പ് – 2022’ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി. ഉത്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല, എസ്.എച്ച്. ഒ. സജീഷ്, ബി.പി.സി. ഉണ്ണിക്കൃഷ്ണന്, പ്രധാനാധ്യാപിക സാഹിറാ എ., പി.റ്റി.എ. പ്രസിഡന്റ് ഷാജി ദാറുല്‍ഹറം, വൈസ് പ്രസിഡന്റ് യാസ്മിന് എസ്., സെക്രട്ടറി രാധിക , എസ്.എം.സി. ചെയര്മാന് എം.എച്ച്. സുലൈമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു. തുടര്‍ന്ന് സംഗീത അധ്യാപികയും, ട്രയിനറുമായ ദീപാ മഹാദേവന് നേതൃത്വം നല്കിയ സംഗീത പരിശീലനവും, ബോധവല്‍ക്കരണ ക്ലാസും നടന്നു .