ജനമൈത്രിപോലീസ് ബോധവൽക്കരണ ക്ലാസ് ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും സംയുക്തമായി ശാസ്തമംഗലം എൻ. എസ് ,എസ് ഹാളിൽ സംഘടിപ്പിച്ച

0

തിരു:ജനമൈത്രി പോലീസും , കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും സംയുക്തമായി ശാസ്തമംഗലം എൻ. എസ് ,എസ് ഹാളിൽ സംഘടിപ്പിച്ച മൊബൈൽ ക്രൈമും,മൊബൈൽ ദുരുപയോഗവും ബോധവൽക്കരണ ക്ലാസും ,ദേശീയ സാങ്കേതിക വിദ്യ കേന്ദ്രം നടത്തിയ പരീക്ഷയിൽ ഷീടെക് നീഷ്യൻ മൊബൈൽ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും ,

വാർഡ് കൗൺസിലർ എസ്. മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ അഡ്വ . വി കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സൈക്കോളജിസ്റ്റ് ഡോ.വി സുനിൽരാജ് , എസ് ഐ ,എ ഷാജഹാൻ എന്നിവർ ക്ലാസുകൾ നടത്തി.

ഡയറക്ടർ ജമീൽ യൂസഫ് , അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ . ഹെഡ് മിസ്ട്രസ് രാധാമണി സി എസ് ,തെക്കൻ സ്റ്റാർ ബാദുഷ എന്നിവർ പ്രസംഗിച്ചു . ആരോഗ്യ സർവ്വകലാശാല നടത്തിയ എംഡി ആയുർവേദ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടർ ഷഹനാസ് ഫാത്തിമയെ (പനച്ചമൂട് )എംഎൽഎ വി കെ പ്രശാന്ത് മെമന്റോയും ,ഡയറക്ടർ ജമീൽ യൂസഫ് പ്രശസ്തി പത്രവും നൽകി ആദരിച്ചു .മറ്റു വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

You might also like
Leave A Reply

Your email address will not be published.