തിരുവനന്തപുരം ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ഈദ് ദിനം അന്തേവാസികൾക്കൊപ്പം എന്ന പരിപാടി ഐ സി എ ചെയർമാൻ അഡ്വക്കേറ്റ് എ എം നൗഫൽ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, ഈ ദിനം അന്തേവാസികൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി പെരുന്നാൾ ദിവസം തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള വൃദ്ധസദനത്തിളെയും അതോടനുബന്ധിച്ചുള്ള യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം
പെരുന്നാൾ ആഘോഷിച്ചു. ഈദ് സംഗമം ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വ എ എം കെ നൗഫൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഹാജാ മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ഈദ് സംഗമത്തിൽ, വൃദ്ധസദന മാനേജർ അനിത, യാചക പുനരധിവാസ കേന്ദ്ര bbvമാനേജർ രതീഷ്, ഐ സി എ ഭാരവാഹികളായ അബൂബക്കർ , അനസ് മുഹമ്മദ്, മുഹമ്മദ് ഇസ്മായിൽ, ഷാജഹാൻ, കാദർ റൂബി,, സെയ്ദ് അലി, ഐഷാ അഫ്സൽ എന്നിവർ ആശംസകൾ നേർന്നു..