ലൈംഗികമായി ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് താരത്തിന്റെ ആരോപണം. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെയാണ് ജോണി ഡെപ്പിനെതിരെ ആംബറിന്റെ വെളിപ്പെടുത്തല്‍. പൊട്ടിക്കരഞ്ഞുകൊണ്ട് ആംബര്‍ താന്‍ നേരിട്ട ക്രൂരതകള്‍ കോടതിയില്‍ വിവരിച്ചത്.2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ഡെപ്പിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ആംബര്‍ പറഞ്ഞത്.2015 മാര്‍ച്ചില്‍ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലായിരുന്നപ്പോഴാണ് സംഭവമുണ്ടായത്. ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങിയതെന്നും ആംബര്‍ ഹെഡ് പറഞ്ഞു. ”ഡെപ്പുമായുള്ള തര്‍ക്കത്തിനിടെ മദ്യക്കുപ്പിയെടുത്ത് ഞാന്‍ നിലത്തടിച്ച് പൊട്ടിച്ചു. ഇതില്‍ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്കുനേരെ എറിഞ്ഞു. ഭാഗ്യവശാല്‍ അത് എന്റെ ദേഹത്തു കൊണ്ടില്ല. ഇതിനിടെ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് എന്റെ കഴുത്തിനോടു ചേര്‍ത്ത് പിടിച്ച് ഡെപ്പ് ഭീഷണിപ്പെടുത്തി. എന്റെ മുഖം വികൃതമാക്കുമെന്നായിരുന്നു ഒരു ഭീഷണി. ഞാന്‍ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിവിളിച്ചാണ് പൊട്ടിയ കുപ്പി കഴുത്തിനുനേരെ പിടിച്ചത്’ – ആംബര്‍ ഹെഡ് പറഞ്ഞു. ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും ആംബര്‍ വെളിപ്പെടുത്തി.എന്നാല്‍ താന്‍ ഒരിക്കലും ആംബര്‍ ഹെഡിനെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ജോണി ഡെപ്പ് പറഞ്ഞത്. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഹേഡിനെയെന്നല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ തല്ലിയിട്ടില്ലെന്നും ഡെപ്പ് പറഞ്ഞു. ആംബറിനെതിരെ ഗുരുതര ആരോപണങ്ങളും ഡെപ്പ് ഉന്നയിച്ചു. ആംബര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും തന്നോടുള്ള വൈരാഗ്യത്തിന് കിടക്കയില്‍ ഹേഡ് മല വിസര്‍ജ്ജനം നടത്തിയെന്നും ഡെപ് ആരോപിച്ചു.ആംബര്‍ ഹെഡ് വാഷിങ്ടന്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ് ആംബര്‍ എഴുതിയത്. ഇതിനു പിന്നാലെ ജോണി ഡെപ്പാണ് 50 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബര്‍ ഹെഡും കേസ് ഫയല്‍ ചെയ്തു. ഡെപ്പ് തുടര്‍ച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബര്‍ ഹെഡിന്റെ പരാതി.