സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0

ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ എറണാകുളം,ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തീരദേശവാസികളും മലയോര മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ ശക്തമായ മഴയുണ്ടാകും. അറബിക്കടലില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതിനാല്‍ കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.അതേസമയം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ ആഴ്ച അവസാനത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്നതിനാല്‍ ഇത്തവണ മെയ് അവസാനം തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ ഉള്‍ക്കടലിലും എത്തുന്ന കാലവര്‍ഷം 10 ദിവസത്തിനകം കേരളത്തിലെത്തും.

You might also like
Leave A Reply

Your email address will not be published.