താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ വാര്‍ത്തകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അശ്വതി സേതുനാഥാണ് മലയാളികളുടെ പ്രിയപ്പെട്ട ശ്രീയ്ക്ക് കൂട്ടായി എത്തുന്നത്. എന്നെന്നേക്കും എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ശ്രീനാഥ് കുറിച്ചിരിക്കുന്നത്. താരത്തിന് ആശംസകള്‍ അറിയിച്ച് സ്വാസിക, അമൃത, എലീന പടിക്കല്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.അപ്പോഴും വിവാഹ നിശ്ചയത്തെ കുറിച്ച് ഒരു സൂചന പോലും തന്നില്ലെന്ന് ആരാധകര്‍ പരാതി പറയുന്നുണ്ട്. ഇതിനോടൊപ്പം ശ്രീനാഥിനോട് ക്രഷ് ആണെന്ന്് ഒരിക്കല്‍ തമാശയില്‍ പറഞ്ഞ സ്വാസികയ്ക്കുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.വിവാഹം ഉടനെ ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞില്ലല്ലോ ശ്രീയെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി പലരേയും തേച്ചെന്നും സ്വാസിക പറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രീനാഥിന്റെ വരുംകാല ജീവിത പങ്കാളിയെ കുറിച്ച് കൂടുതല്‍ ്‌അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.