ചരിത്രപരമായ ചുവടുവെപ്പായാണ് യൂനിയനില്‍ ചേരുന്നതിന് മുമ്ബായി നല്‍കിയ പദവിയെ വിലയിരുത്തുന്നത്.തീരുമാനത്തെ പ്രശംസിച്ച് പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും യൂറോപ്യന്‍ യൂനിയന്‍ മേധാവി ചാള്‍സ് മിഷേലും രംഗത്തെത്തി. യുക്രെയ്ന്‍റെ ഭാവി യൂറോപ്യന്‍ യൂനിയനിലാണെന്ന് സെലന്‍സ്കി പ്രതികരിച്ചു. മൊള്‍ഡോവക്കും ഇതേ പദവി നല്‍കിയിട്ടുണ്ട്.യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ഇതുവരെ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ യൂനിയന്‍റെ തീരുമാനം റഷ്യയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ യുദ്ധമുഖത്തേക്ക് എത്തിക്കുമെന്നും അതിവേഗം രാജ്യത്തെ സ്വതന്ത്രമാക്കാനും വിജയം കൈവരിക്കാനും പ്രയത്നിക്കുമെന്നും സെലന്‍സ്കി പറഞ്ഞു.സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും സെലന്‍സ്കി പങ്കെടുത്തേക്കും. ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായി നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മിര്‍സിയ ജോനെ സ്ഥിരീകരിച്ചിരുന്നു.