തിരുവനന്തപുരം: മട്ടന്നൂരിനെ കാര്‍ബണ്‍രഹിത മണ്ഡലമാക്കാനുള്ള പദ്ധതിയില്‍ പങ്കാളികളായി കിംസ്ഹെല്‍ത്ത്. പദ്ധതിയുടെ ഭാഗമായി നടന്ന ഹരിതം ശില്‍പ്പശാലയില്‍ കിംസ്ഹെല്‍ത്ത് സി.എസ്.ആര്. വിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 118 സ്കൂളുകള്‍ക്ക് 10 വീതം മുളന്തൈകള്‍ വിതരണം ചെയതു. ശില്‍പ്പശാല കെ.കെ. ശൈലജ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകള്‍ വഴിയാണ് മുളന്തൈകളുടെ പരിപാലനം.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലോകവ്യാപകമായി നടക്കുകയാണെന്നും ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കിംസ്ഹെല്‍ത്ത് നടത്തിവരുന്നതെന്നും ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന കിംസ്ഹെല്‍ത്ത് ക്ലസ്റ്റര്‍ സി.ഒ.ഒ.യും സിഎസ്ആര്‍. മേധാവിയുമായ രശ്മി ആയിഷ പറഞ്ഞു.
മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ പ്രൊഫ. എ.സാബു, ജില്ല ആസൂത്രണ സമിതി അംഗം പി.പുരുഷോത്തമന്, ഡി.ഡി.ഇ കെ.ബിന്ദു, ഡി.ഇ.ഒ എ.പി. അംബിക തുടങ്ങിയവര്‍ സംസാരിച്ചു.